Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി എന്തു കൊണ്ട് മുസ്‌ലിം പള്ളികൾ സന്ദർശിക്കുന്നില്ല; ബിജെപി, കോൺഗ്രസ് നേതാക്കൾ പരമാവധി ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് തിടുക്കം കൂട്ടിയത്; നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ക്ഷേത്രങ്ങൾ സന്ദർശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവച്ചാണെന്ന ആരാേപണവുമായി ഉവൈസി രംഗത്ത്

ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി എന്തു കൊണ്ട് മുസ്‌ലിം പള്ളികൾ സന്ദർശിക്കുന്നില്ല; ബിജെപി, കോൺഗ്രസ് നേതാക്കൾ പരമാവധി ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് തിടുക്കം കൂട്ടിയത്; നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ക്ഷേത്രങ്ങൾ സന്ദർശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവച്ചാണെന്ന ആരാേപണവുമായി ഉവൈസി രംഗത്ത്

ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്തു കൊണ്ടാണ് ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് പോലെ മുസ്‌ലിം പള്ളികൾ സന്ദർശിക്കുന്നില്ലെന്ന ചോദ്യവുമായി ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി രംഗത്ത്, നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ക്ഷേത്രങ്ങൾ സന്ദർശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവച്ചാണെന്നും ഉവൈസി പറഞ്ഞു.

സംസ്ഥാനത്താകമാനം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് പകരമായി ബിജെപി, കോൺഗ്രസ് നേതാക്കൾ പരമാവധി ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് തിടുക്കം കൂട്ടിയത്. വരുന്ന പാർലമന്റെ്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ എന്താണ് തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയെന്ന് താൻ മോദിക്കും രാഹുലിനും കാണിച്ച് കൊടുക്കുമെന്ന് ഉവൈസി പറഞ്ഞു.

പ്രചാരണത്തിന്റെ ഭാഗമായി പള്ളികളും ദർഗകളും സന്ദർശിക്കുമെന്നും പച്ചകൊടി പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസം സബർമതി നദിയിലെ മോദിയുടെ സീപ്ലൈൻ യാത്രയെ ഒവൈസി പരിഹസിച്ചു.

അതേ സമയം ഗുജറാത്ത് നിയമ സഭ തരരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും ഗുജറാത്തിലെത്തിയിരുന്നു. സോമനാഥ് ക്ഷേത്ര സന്ദർശനത്തോടെയാണ് രാഹുൽ സന്ദർശനത്തിന് തുടക്കം കുറിച്ചത്. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തലും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കലുമാണ് ഗുജറാത്തിലെ ത്രിദിന സന്ദർശനത്തിലെ പ്രധാന അജണ്ട.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP