Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൃത്തം ചെയ്ത് അസദുദ്ദീൻ ഒവൈസി; ചുവട് വെച്ചത് വേദിയിൽനിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൃത്തം ചെയ്ത് അസദുദ്ദീൻ ഒവൈസി; ചുവട് വെച്ചത് വേദിയിൽനിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൃത്തം ചെയ്ത് അസദുദ്ദീൻ ഒവൈസി. ഔറംഗാബാദിലെ പൈഠാൻ ഗേറ്റിലെ പ്രചാരണ പരിപാടിക്കിടെയാണ് ഒവൈസി നൃത്തം ചെയ്തത്. വേദിയിൽനിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പടിയിൽവച്ചായിരുന്നു ഇത്. ഒവൈസി ചുവടുകൾ വെക്കുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 44 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്.

പ്രചാരണപരിപാടിയിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ഒവൈസി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചു. 1993 ബോംബ് സ്ഫോടനത്തിലെ ഇരകൾക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റക്കാർ എല്ലാവരും ശിക്ഷിക്കപ്പെട്ടുവെന്നും യാക്കൂബ് മേമനെ തൂക്കിക്കൊന്നുവെന്നും പ്രധാനമന്ത്രി പറയുന്നു. എന്നാൽ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് ജസ്റ്റിസ് ശ്രീ കൃഷ്ണാ കമ്മീഷന്റെ റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ നീതി ലഭ്യമാക്കുമോ എന്നാണ്. അതേക്കുറിച്ച് അദ്ദേഹം ഒന്നും മിണ്ടുന്നില്ലെന്നും ഒവൈസി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP