Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രായം പരിഗണിച്ച് ജീവപര്യന്തം തടവുശിക്ഷയിൽ ഇളവ് നൽകണം; ബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പു ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് രാജസ്ഥാൻ ഗവർണർക്ക ഹർജി നൽകി

പ്രായം പരിഗണിച്ച് ജീവപര്യന്തം തടവുശിക്ഷയിൽ ഇളവ് നൽകണം; ബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പു ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് രാജസ്ഥാൻ ഗവർണർക്ക ഹർജി നൽകി

ജോധ്പുർ: ബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആൾദൈവം ആശാറാം ബാപ്പു ശിക്ഷാ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ ഗവർണർക്ക് ദയാഹർജി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിലാണ് ആശാറാം ബാപ്പു ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായത്.

പ്രായം പരിഗണിച്ച് ജീവപര്യന്തം തടവുശിക്ഷയിൽ ഇളവ് നൽകണം. തന്റെ പ്രായം പരിഗണിക്കുമ്പോൾ ജീവപര്യന്തം തടവുശിക്ഷ അതിക്രൂരമാണെന്ന് ആൾദൈവം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗവർണർ കല്യാൺ സിങ് ഹർജി തുടർ നടപടികൾക്കായി സംസ്ഥാന സർക്കാരിന് അയച്ചിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പു ഇപ്പോൾ ജോധ്പുർ സെൻട്രൽ ജയിലിലാണുള്ളത്.

വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ കല്യാൺ സിങ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ ആസാറാമിന്റെ ഹർജി ജോധപൂർ സെൻട്രൽ ജയിൽ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും റിപ്പോർട്ട് തേടാനാണ് ജയിൽ അധികൃതരുടെ തീരുമാനം. ബലാൽസംഗക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഈ വർഷം ഏപ്രിലിൽ ആണ് ജോധ്പൂർ കോടതി അസാറാം ബാപ്പുവിന് ജിവപര്യന്തം തടവുശിക്ഷ വിധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP