Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

ലൈംഗിക പീഡനക്കേസിൽ ആസാറാം ബാപ്പുവിന്റെ മകനും കുറ്റക്കാരനെന്ന് സൂറത്ത് കോടതി; നാരായണൻ സായി കുറ്റക്കാരനെന്ന് കണ്ടെത്തിയത് നാലു വർഷം തന്നെ പീഡിപ്പിച്ചുവെന്ന ആശ്രമ അന്തേവാസിയുടെ ഹർജിക്ക് പിന്നാലെ; കേസിൽ രണ്ട് സ്ത്രീകളടക്കം നാലു പേർ കുറ്റക്കാരെന്നും സൂചന

ലൈംഗിക പീഡനക്കേസിൽ ആസാറാം ബാപ്പുവിന്റെ മകനും കുറ്റക്കാരനെന്ന് സൂറത്ത് കോടതി; നാരായണൻ സായി കുറ്റക്കാരനെന്ന് കണ്ടെത്തിയത് നാലു വർഷം തന്നെ പീഡിപ്പിച്ചുവെന്ന ആശ്രമ അന്തേവാസിയുടെ ഹർജിക്ക് പിന്നാലെ; കേസിൽ രണ്ട് സ്ത്രീകളടക്കം നാലു പേർ കുറ്റക്കാരെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ് :മാനഭംഗക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ആത്മീയ പ്രഭാഷകൻ ആസാറാം ബാപ്പുവിന്റെ മകനും ലൈംഗിക പീഡന ക്കേസിൽ കുറ്റക്കാരനെന്ന് സൂറത്ത് കോടതി. സൂറത്തിലെ ആശ്രമത്തിൽ വച്ചു തന്നെ 4 വർഷത്തോളം പീഡിപ്പിച്ചുവെന്ന അന്തേവാസിയുടെ ഹർജിയിലാണു നാരായൺ സായ് (40)കുറ്റക്കാരനെന്നു സൂറത്ത് സെഷൻസ് ജഡ്ജി പി. ഗാഥ്വി കണ്ടെത്തിയത്. 2 സ്ത്രീകളടക്കം മറ്റു 4 പേരും കുറ്റക്കാരാണ്. ശിക്ഷ 30ന് പ്രഖ്യാപിക്കും.

ജോധ്പുരിലെ മാനഭംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പു ജയിലിലാണ്. കേസിൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ആശ്രമത്തിലെ അന്തേവാസികളായിരിക്കെ, തങ്ങളെ ആസാറാമും മകനും പീഡിപ്പിച്ചുവെന്നു സൂറത്ത് സ്വദേശികളായ സഹോദരിമാർ നൽകിയ കേസിൽ 2013 ലാണു ഹരിയാനയിലെ പിപ്ലി ആശ്രമത്തിൽ നിന്നു നാരായൺ സായ് അറസ്റ്റിലാവുന്നത്.

പിന്നീട് സൂറത്തിലെ ലാജ്പുർ സെൻട്രൽ ജയിലിലായിരുന്നു. കഴിഞ്ഞ വർഷം ഭാര്യ ജാനകിയും ഇയാൾക്കെതിരെ പീഡനക്കേസ് നൽകി. സഹോദരിമാരിലൊരാൾ ആസാറാമിനെതിരെ നൽകിയ മാനഭംഗക്കേസ് ഗാന്ധിനഗർ കോടതിയിൽ വിചാരണയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP