Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിതാവ് തെളിച്ച വഴിയെ മകനും; ബലാത്സംഗക്കേസിൽ ആശാറാം ബാപ്പുവിന്റെ മകന് ജീവപര്യന്തം ശിക്ഷ; മറ്റു പ്രതികൾക്ക് 10വർഷം തടവും പതിനായിരം രൂപ പിഴയും; ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആൾദൈവം നിലവിൽ ജയിലിൽ

പിതാവ് തെളിച്ച വഴിയെ മകനും; ബലാത്സംഗക്കേസിൽ ആശാറാം ബാപ്പുവിന്റെ മകന് ജീവപര്യന്തം ശിക്ഷ; മറ്റു പ്രതികൾക്ക് 10വർഷം തടവും പതിനായിരം രൂപ പിഴയും; ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആൾദൈവം നിലവിൽ ജയിലിൽ

മറുനാടൻ ഡെസ്‌ക്‌

സൂറത്ത്: ബലാത്സംഗക്കേസിൽ പ്രതിയായ ആൾദൈവം ആശാറാം ബാപ്പുവിന്റെ മകൻ നാരായൺ സായിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതി വിധിച്ചു. ആശ്രമത്തിൽവച്ച് സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് വിധി. കേസിലെ മറ്റു പ്രതികളായ ഗംഗ, ജമുന, കൗശൽ എന്നീ പ്രതികൾക്ക് 10 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2013ലാണ് കേസിനാസ്പദമായ സംഭവം. ഹരിയാനയിലെ കുരുക്ഷേത്രക്ക് സമീപം പിപ്‌ലിയിൽ ആസാറാം ബാപ്പുവിന്റെ ആശ്രമത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് സഹോദരങ്ങളായ രണ്ട് പെൺകുട്ടികളാണ് 40-കാരനായ നാരായൺ സായ്‌ക്കെതിരെ പരാതി നൽകിയത്. 2002-2005 കാലയളവിൽ ആശ്രമത്തിൽ താമസിക്കുമ്പോൾ പീഡിപ്പിക്കപ്പെട്ടതായി സഹോദരിമാരിൽ ഒരാൾ പരാതിയിൽ പറഞ്ഞു. 1997നു 2006നും ഇടയ്ക്ക് അഹമ്മദാബാദിന് പുറത്തുള്ള ആശ്രമത്തിൽ വച്ച് ആസാറാം ബാപ്പു പീഡിപ്പിച്ചെന്ന് പെൺകുട്ടികളിൽ മുതിർന്നയാൾ മൊഴി നൽകി

രമേശ് മൽഹോത്ര എന്നയാളെ ആറുമാസത്തേയ്ക്ക് ജയിലിലടയ്ക്കാനും വിധിച്ചിട്ടുണ്ട്.കേസിൽ 35 പ്രതികളും 53 സാക്ഷികളും ഉണ്ട്. പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ ഒളിവിൽപോയ നാരായൺ സായ് പിന്നീട് കീഴടങ്ങുകയായിരുന്നു. ജോധ്പുരിലെ ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പു ഇപ്പോൾ ജയിലിലാണ്. കേസിലെ ദൃക്‌സാക്ഷിയെ നേരത്തെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയെത്തുടർന്ന് ആൾദൈവം ആശാറാം ബാപ്പു അറസ്റ്റിലാവുന്നത് 2013ലാണ് ഇൻഡോറിലെ ആശ്രമത്തിൽ നിന്നാണ് ജോധ്പൂർ പൊലീസ് ആശാറാമിനെ അറസ്റ്റ് ചെയ്യുന്നത്. ആശാറാമിനു പുറമേ നാലു സഹായികളും കേസിൽ പ്രതികളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആശ്രമത്തിലെ വാർഡനായ സംഗീത ഗുപ്ത, പാചകക്കാരൻ പ്രകാശ്, ശിവ, ശരത്ച്ചന്ദ്ര എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ നൂറിലേറെ ആശ്രമങ്ങളുടെ സ്ഥാപകനും സ്വയം പ്രഖ്യാപിത ആൾദൈവവുമാണ് ആശാറാം ബാപ്പു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP