Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസാമിൽ ദുർമന്ത്രവാദിനിയെന്ന് ആരോപിച്ച് ജനക്കൂട്ടം സ്ത്രീയുടെ തലവെട്ടി; ജനക്കൂട്ടം പട്ടാപ്പകൽ കുരുതി നടത്തിയത് ഗ്രാമത്തിന് നാശം വിതയ്ക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ

അസാമിൽ ദുർമന്ത്രവാദിനിയെന്ന് ആരോപിച്ച് ജനക്കൂട്ടം സ്ത്രീയുടെ തലവെട്ടി; ജനക്കൂട്ടം പട്ടാപ്പകൽ കുരുതി നടത്തിയത് ഗ്രാമത്തിന് നാശം വിതയ്ക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ

ഗുവാഹത്തി: ദുർമന്ത്രവാദിനിയാണെന്ന് ആരോപിച്ച് ജനക്കൂട്ടം വയോധികയെ കൊലപ്പെടുത്തി. അറുപത്തിമൂന്നു കാരിയുടെ തലവെട്ടിമാറ്റിയാണ് ജനക്കൂട്ടം കുരുതി നടത്തിയത്. അസാമിലെ സോണിത്പൂർ ജില്ലയിലുള്ള ഭിമാജുലി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പോനി ഒറാങ് എന്ന ആദിവാസി സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കർബി ഗോത്രവർഗത്തിൽപ്പെട്ടവരാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ ഇതേ പ്രദേശത്ത് നടക്കുന്ന ഇത്തരത്തിലുള്ള അഞ്ചാമത്തെ സംഭവമാണിത്.

ഗ്രാമത്തിലെ മനുഷ്യദൈവമായ അനിമ റോങ്ഖാനി(35) കഴിഞ്ഞ ദിവസം ഗ്രാമവാസികളെ പ്രദേശത്തെ ക്ഷേത്രത്തിലേക്ക് വിളിച്ച് വരുത്തി. ഒറാങ് ഒരു ദുർമന്ത്രവാദിനിയാണെന്നും അവർ ഗ്രാമത്തിന് നാശം വിതയ്ക്കുമെന്നും മറ്റും അനിമ പറഞ്ഞു. ഇത് അന്ധമായി വിശ്വസിച്ച ഇരുനൂറോളം ജനങ്ങൾ ഒറാങിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. അവിടെ നിന്നും അവരെ വലിച്ചിഴച്ച് അടുത്തുള്ള അരുവിയിലെത്തിക്കുകയും അവരുടെ വസ്ത്രങ്ങൾ വലിച്ച് കീറിയ ശേഷം പട്ടാപ്പകൽ തലവെട്ടി മാറ്റുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് റോങ്ഖാനിയേയും അവരുടെ ഭർത്താവ്, മൂത്ത സഹോദരി, മറ്റ് നാല് പേർ എന്നിവരേയും അറസ്റ്റ് ചെയ്തു.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നൂറോളം സ്ത്രീകളാണ് ദുർമന്ത്രവാദ ആരോപണത്തിന്റെ പേരിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP