Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസം വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 114 പേർ; ഓരോ പത്തു മിനുട്ടിലും പുതിയ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നതായി അസം ആരോഗ്യമന്ത്രി; മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക; മുന്നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ

അസം വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 114 പേർ; ഓരോ പത്തു മിനുട്ടിലും പുതിയ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നതായി അസം ആരോഗ്യമന്ത്രി; മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക; മുന്നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി: അസമിലെ ഗൊലഘട്ടിൽ വ്യാഴാഴ്ചയുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 114 ആയി. ഓരോ പത്ത് മിനിട്ടിലും പുതിയ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസമിലെ കൂടുതൽ മേഖലകളിൽ വിഷമദ്യം കഴിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഉൾനാടൻ ഗ്രാമങ്ങളിലുണ്ടായ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.മുന്നൂറിലധികം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മരണ സംഖ്യ 30 മാത്രമായിരുന്നു.

അപ്പർ അസമിലെ ഗോൽഘട്ട്, ജോർഘട്ട് ജില്ലകളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗ്രാമങ്ങളിൽ സാധാരണ ലഭ്യമായിരുന്ന ചാരായം വിദേശമദ്യത്തിൽ ചേർത്ത് കഴിച്ചതാണ് മരണം കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 300 ഓളം പേർ ഇപ്പോഴും അസമിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒമ്പത് പേർ സ്ത്രീകളാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുരന്തത്തെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അപ്പർ അസം ഡിവിഷൻ കമ്മീഷണർ ജൂലി സോണോവാളിനോട് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉത്തരവിട്ടു.

സംഭവത്തിൽ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സാലിമിറ തേയില തോട്ടത്തിലെ നൂറിലധികം തൊഴിലാളികൾ ഒരാളിൽ നിന്ന് തന്നെ വ്യാജമദ്യം വാങ്ങി ഉപയോഗിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന വിഷമദ്യദുരന്തമുണ്ടായത്. നാല് സ്ത്രീകൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയോടെയാണ് മദ്യം കഴിച്ച നിരവധി പേർ കുഴഞ്ഞുവീഴുകയും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തത്. തുടർന്ന് നിരവധി പേർ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി ഗൊലാഘട്ട് സിവിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ പന്ത്രണ്ട് പേർ മരിച്ചിരുന്നു. തുടർന്ന് രാത്രി വൈകി മൂന്ന് പേരും പതിനഞ്ച് പേർ വെള്ളിയാഴ്ചയുമാണ് മരിച്ചത്. ബാക്കിയുള്ളവർ ശനിയാഴ്ചയോടെ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP