Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആകെ കൈയിലുള്ളത് 25,000 രൂപ...ഉപയോഗിക്കുന്ന കാറിന്റെ മൂല്യം വെറും 9000 രൂപയും; 63.87 കോടിയുടെ ആസ്തിയുള്ള ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സത്യവാങ്മൂലത്തിൽ കൗതുകകരമായ കാര്യങ്ങളും; 2014ൽ ഉണ്ടായിരുന്ന 12 കോടിയുടെ ആസ്തി 63 കോടിയായി വർധിച്ചത് ഡൽഹിയിലും ഒഡീഷയിലുമുള്ള സ്ഥലത്തിന്റെ വില കൂടിയതുകൊണ്ടാണെന്നും നേതാവ്

ആകെ കൈയിലുള്ളത് 25,000 രൂപ...ഉപയോഗിക്കുന്ന കാറിന്റെ മൂല്യം വെറും 9000 രൂപയും; 63.87 കോടിയുടെ ആസ്തിയുള്ള ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സത്യവാങ്മൂലത്തിൽ കൗതുകകരമായ കാര്യങ്ങളും; 2014ൽ ഉണ്ടായിരുന്ന 12 കോടിയുടെ ആസ്തി 63 കോടിയായി വർധിച്ചത് ഡൽഹിയിലും ഒഡീഷയിലുമുള്ള സ്ഥലത്തിന്റെ വില കൂടിയതുകൊണ്ടാണെന്നും നേതാവ്

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: കൈയിൽ ആകെയെടുക്കാനുള്ളത് 25000 രൂപ...ഉപയോഗിക്കുന്ന കാറാണെങ്കിൽ വെറും 9000 രൂപ മൂല്യമുള്ളത് ! ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നും പുറത്ത് വരുന്നത് കൗതുകരമായ വിവരങ്ങളാണ്. ആകെ 63.87 കോടി രൂപയുടെ ആസ്തിയാണ് നവീൻ പട്‌നായിക്കിന് സ്വന്തമായുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തന്റെ സ്വത്ത് അഞ്ചിരട്ടിയായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആകെ 12 കോടി രൂപയുടെ ആസ്തിയാണ് നവീൻ പട്നായിക്കിന് 2014ൽ സ്ഥാവരസ്വത്തായി ഉണ്ടായിരുന്നത്്. ഇത് ഇപ്പോൾ 63 കോടിയിലധികം രൂപയായി വർധിച്ചിട്ടുണ്ട്. നവീൻ പട്നായികിന്റെയും സഹോദരി ഗീതയുടെയും കൂടി പേരിലുള്ള ആസ്തിയാണിത്. ഡൽഹിയിൽ എപിജെ അബ്ദുൾകലാം റോഡിലുള്ള 43 കോടി രൂപ വിലവരുന്ന വീടും ഒഡീഷയിലുള്ള 9.52 കോടി രൂപ വിലവരുന്ന നവീൻ നിവാസ് എന്ന വീടും ഇതിലുൾപ്പെടുന്നു. അഞ്ചാം വട്ടവും ഒഡീഷ നിയമസഭയിലേക്ക് ജനവിധി തേടുന്ന നവീൻ പട്നായികിന് ജംഗമസ്വത്തായുള്ളത് 23 ലക്ഷം രൂപയുടെ ആസ്തിയാണ്. കയ്യിലുള്ള പണം, ബാങ്ക് ബാലൻസ്, ആഭരണങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു.

അദ്ദേഹത്തിന്റെ കയ്യിൽ ഇപ്പോഴുള്ളത് 25,000 രൂപയാണ്. സ്വന്തമായുള്ള വാഹനം 1980 മോഡൽ അംബാസിഡർ കാർ ആണ്. ഈ കാറിന് ഇപ്പോൾ മൂല്യം 9000 രൂപ മാത്രമാണെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നു. ഡൽഹിയിലും ഒഡീഷയിലുമുള്ള സ്ഥലങ്ങൾക്ക് വില വർധിച്ചതാണ് ആസ്തി അഞ്ചിരട്ടിയായി വർധിക്കാൻ കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ബിജു ജനതാദൾ നേതാവായ നവീൻ പട്നായിക് 2000 മുതൽ ഒഡീഷ മുഖ്യമന്ത്രിയാണ്. ഇക്കുറി ബിജെപൂര്, ഹിഞ്ജിലി നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏപ്രിൽ 11,18,23,29 തീയതികളിലാണ് ഒഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP