Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പത്രാധിപരുടെ കൊലപാതകത്തിൽ അറസ്റ്റിലായത് ജേണലിസ്റ്റ് ട്രെയിനി; കൊലപാതകം നടത്തിയത് രണ്ടു വർഷമായി തുടരുന്ന നിരന്തര പീഡനത്തിൽ സഹികെട്ടെന്ന് പെൺകുട്ടിയുടെ മൊഴി; പത്രാധിപരുടെ മൃതദേഹം കണ്ടെത്തിയത് പാലത്തിന് അടിയിൽ നിന്ന്; മയക്കു മരുന്ന് കലർത്തി നൽകിയ വെള്ളം കുടിപ്പിച്ച പാണ്ഡേയെ കഴുത്തു ഞെരിച്ച് കൊന്നത് മാസികയുടെ പ്രസാധകന്റെ സഹായത്തോടെ  

പത്രാധിപരുടെ കൊലപാതകത്തിൽ അറസ്റ്റിലായത് ജേണലിസ്റ്റ് ട്രെയിനി; കൊലപാതകം നടത്തിയത് രണ്ടു വർഷമായി തുടരുന്ന നിരന്തര പീഡനത്തിൽ സഹികെട്ടെന്ന് പെൺകുട്ടിയുടെ മൊഴി; പത്രാധിപരുടെ മൃതദേഹം കണ്ടെത്തിയത് പാലത്തിന് അടിയിൽ നിന്ന്; മയക്കു മരുന്ന് കലർത്തി നൽകിയ വെള്ളം കുടിപ്പിച്ച പാണ്ഡേയെ കഴുത്തു ഞെരിച്ച് കൊന്നത് മാസികയുടെ പ്രസാധകന്റെ സഹായത്തോടെ   

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കാണാതായ പത്രാധിപരുടെ മൃതദേഹം പാലത്തിനു അടിയിൽ നിന്ന് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് അതേ സ്ഥാപനത്തിലെ പരിശീലന പത്രപ്രവർത്തകയെ അറസ്റ്റുചെയ്തു. മുംബൈയിൽ നിന്നിറങ്ങുന്ന 'ഇന്ത്യ അൺബൗണ്ട് ' എന്ന മാസികയുടെയും ഇന്റർനെറ്റ് പോർട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേയെ (44) വെള്ളിയാഴ്ചയാണ് കാണാതായതും തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തുന്നതും. ഭിവൺഡിയിലെ ഒരു പാലത്തിനുതാഴെ ഞായറാഴ്ചയാണ് പാണ്ഡേയുടെ മൃതദേഹം കണ്ടെത്തിയത്.

ചെറുകിടപ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നെങ്കിലും ആഡംബരജീവിതം നയിച്ചിരുന്നയാളാണ് പാണ്ഡേ. മീരാറോഡിൽ ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം താമസിച്ചിരുന്ന പാണ്ഡേ മുംബൈയിലെ രാഷ്ട്രീയനേതാക്കളുമായും ഉദ്യോഗസ്ഥപ്രമുഖരുമായും അടുത്തബന്ധം പുലർത്തിയിരുന്നു.

പാണ്ഡേയുടെ സ്ഥാപനത്തിലെ ജേണലിസ്റ്റ് ട്രെയിനിയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പത്രാധിപരുടെ പീഡനം സഹിക്കവയ്യാതെയാണ് കൊല നടത്തിയതെന്ന് അങ്കിത പൊലീസിനോട് സമ്മതിച്ചു. രണ്ടുവർഷമായി പാണ്ഡേ തന്നെ ലൈംഗികമായി ചൂഷണംചെയ്യുന്നുണ്ടെന്നും പലവട്ടം അപേക്ഷിച്ചിട്ടും ഉപദ്രവം തുടർന്നെന്നും കേസിൽ അറസ്റ്റിലായ യുവതി പൊലീസിനോട് പറഞ്ഞു.

സഹികെട്ടപ്പോൾ മാസികയുടെ പ്രസാധകനായ സതീഷിന്റെ സഹായത്തോടെ കൊല നടത്തി. ഒരുസ്ഥലം കാണിച്ചുകൊടുക്കാനുണ്ടെന്നുപറഞ്ഞാണ് വെള്ളിയാഴ്ച പാണ്ഡേയെ ഭിവൺഡിയിലേക്ക് കൊണ്ടുപോയത്. പാലത്തിന് താഴെവെച്ച് മയക്കുമരുന്ന് കലർത്തിയ പ്രോട്ടീൻ പൗഡർ വെള്ളത്തിൽ കലക്കിനൽകി. ബോധം നഷ്ടമായ പാണ്ഡേയെ കഴുത്തു ഞെരിച്ച് കൊന്നു. പ്രസാധകന്റെ സഹായത്തോടെ മൃതദേഹം പുഴയിലേക്ക് തട്ടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP