Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്കിലെ നിരീശ്വരവാദ പോസ്റ്റുകളുടെ പേരിൽ യുക്തിവാദി യുവാവിനെ വെട്ടിക്കൊന്നു; അക്രമികളെ കണ്ട് ഓടിയ കോയമ്പത്തൂർ സ്വദേശി ഫറൂഖിനെ അക്രമിസംഘം പിന്തുടർന്ന് അരിവാൾ കൊണ്ട് വെട്ടി; ഒരാൾ കീഴടങ്ങി

ഫേസ്‌ബുക്കിലെ നിരീശ്വരവാദ പോസ്റ്റുകളുടെ പേരിൽ യുക്തിവാദി യുവാവിനെ വെട്ടിക്കൊന്നു; അക്രമികളെ കണ്ട് ഓടിയ കോയമ്പത്തൂർ സ്വദേശി ഫറൂഖിനെ അക്രമിസംഘം പിന്തുടർന്ന് അരിവാൾ കൊണ്ട് വെട്ടി; ഒരാൾ കീഴടങ്ങി

കോയമ്പത്തൂർ: ഫേസ്‌ബുക്കിലൂടെ നിരീശ്വരവാദ പോസ്റ്റുകൾ നിരന്തരമായി പോസ്റ്റു ചെയ്ത യുവാവിനെ മതമൗലികവാദികൾ വെട്ടിക്കൊന്നു. കോയമ്പത്തൂരിലാണ് സംഭവം. കടുത്തമതവിമർശനം നിറഞ്ഞ പോസ്റ്റുകളുടെ പേരിലാണ് കൊലപാതകം. എച്ച് ഫറൂഖാണ് കൊല്ലപെട്ടത്. ഫറൂഖ് മതങ്ങൾക്കെതിരായി പരസ്യമായി രംഗത്ത് വരുകയും ഫേസ്‌ബുക്കിൽ യുക്തിവാദ പരമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ അഭിപ്രായങ്ങളുടെ പേരിലാണ് കൊലപാതകം.

കൊല്ലപെട്ട ഫറൂഖ് നിരീശ്വരവാദിയും സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന വ്യക്തിയുമായിരുന്നു. ഫറൂഖിന്റെ നിരീശ്വരവാദപരമായ അഭിപ്രായങ്ങൾ മത മൗലിക വാദികളെ ക്ഷുഭിതരാക്കിയിരുന്നു. ഇവരിൽ നിന്നും സൈബർ ലോകത്തിൽ നിന്നും കടുത്ത ഭീഷണികൾ നേരിടേണ്ടി വന്നു. കൊലപാതകവുമായി ബന്ധപെട്ട് അൻസത്ത് എന്നൊരാൾ ജുഡിഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ കീഴടങ്ങിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്‌ച്ച അർധരാത്രിയോടെയാണ് കോയമ്പത്തൂരിൽ പരിക്കുകളോടെ ഫറൂഖിനെ മരിച്ച നിലയിൽ കാണപെട്ടത്. ദ്രാവിഡ വിടുത്തലൈ കഴഗം പ്രവർത്തകനാണ് ഫറൂഖെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്‌ച്ച രാത്രി ഫോൺ കോൾ വന്നതിന് ശേഷമാണ് ഫറൂഖ് വീട്ടിൽ നിന്ന് പുറത്ത് പോയത്. ഉക്കടം ബൈപാസ് റോഡിന് സമീപം ഓട്ടോയിലും ബൈക്കിലും വന്ന അക്രമികൾ ഫറൂഖിനെ തടയുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ചെങ്കിലും വിടാതെ പിന്തുടർന്ന അക്രമികൾ അരിവാൾ ഉപയോഗിച്ച് ഫറൂഖിനെ വെട്ടി വീഴ്‌ത്തി. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ഫറൂഖിനെ ആദ്യം കണ്ടത്. കൊലപാതകം നടന്ന സ്ഥലം ഡെപ്യൂട്ടി കമ്മീഷണർ ശരവണം സന്ദർശിച്ചു.

കേസിന് പിന്നിൽ മത മൗലിക വാദികളാണോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിന്റെ വിശദവിവരങ്ങൾ ഞങ്ങൾ പരിശോധിച്ച് വരികയാണ്. വർഗീയ സംഘടനകളാണോ കൊലയ്ക്ക് പിന്നിൽ എന്ന കാര്യം വിശദമായി പരിശോധിക്കും. ഫറൂഖ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഹിന്ദു മുന്നണി നേതാവ് ശശികുമാറിന്റെ കൊലപാതകവുമായി ബന്ധപെട്ട് ഉണ്ടായ സംഘർഷത്തിൽ പൊലീസ് ഫറൂഖിനെ ചോദ്യം ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഫറൂഖിനെ കൊലപെടുത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ നിന്ന് ഡിവികെ പ്രവർത്തകർ ഫറൂഖിന്റെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. ഇത് ഹോസ്പിറ്റലിന് മുന്നിൽ സംഘർഷത്തിനിടയാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP