Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ മൈസൂരിൽ എംഎ‍ൽഎയ്ക്ക് കുത്തേറ്റു; കുത്തേറ്റത് മുൻ മന്ത്രി കൂടിയായ നൻവീർ സെയ്ദിന്; ആഴത്തിൽ കുത്തേറ്റ എംഎ‍ൽഎയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ മൈസൂരിൽ എംഎ‍ൽഎയ്ക്ക് കുത്തേറ്റു; കുത്തേറ്റത് മുൻ മന്ത്രി കൂടിയായ നൻവീർ സെയ്ദിന്; ആഴത്തിൽ കുത്തേറ്റ എംഎ‍ൽഎയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: വിവാഹച്ചടങ്ങിൽ പങ്കെടുക്കിന്നിടെ കർണാടക കോൺഗ്രസ് എംഎ‍ൽഎയ്ക്ക് കുത്തേറ്റു. ആഴത്തിൽ കുത്തേറ്റ എം.എൽഎയെ അടിയന്തര ശസ്ത്രക്രിയയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരിൽ വിവാഹച്ചടങ്ങിനിടെയാണ് മുൻ കർണാടക മന്ത്രി കൂടിയായ തൻവീർ സെയ്ദിന് നേരെയാണ് കത്തി കൊണ്ടുള്ള ആക്രമണമുണ്ടായത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംഎൽഎ, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി.

നരസിംഹരാജ നിയോജകമണ്ഡലത്തിലെ എംഎൽഎയാണ് തൻവീർ. ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. 25 വയസ്സുകാരനായ ഫർഹാൻ പാഷയാണ് എംഎൽഎയെ കുത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.

വിവാഹച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് കസേരയിൽ ഇരിക്കുകയായിരുന്നു സെയ്ദ്. അതിനിടെ കത്തിയുമായി വന്ന പാഷ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പാഷയെ അവിടെ കൂടിയിരുന്ന ആളുകൾ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP