Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജഡ്ജിയുടെ ഭാര്യയേയും മകനേയും വെടിവെച്ച സംഭവത്തിൽ പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്റെ മനോനില പരിശോധിക്കുകയാണെന്ന് പൊലീസ്; ഗായിക കൂടിയായിരുന്ന തന്റെ ഭാര്യയുമായി ഉദ്യോഗസ്ഥൻ സ്ഥിരമായി വഴക്കടിച്ചിരുന്നുവെന്നും സൂചന; ജഡ്ജിയുടെ ഭാര്യയുടെ സംസ്‌കാരം നീട്ടിവെച്ചുവെന്നും മകൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും കുടുംബാംഗങ്ങൾ

ജഡ്ജിയുടെ ഭാര്യയേയും മകനേയും വെടിവെച്ച സംഭവത്തിൽ പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്റെ മനോനില പരിശോധിക്കുകയാണെന്ന് പൊലീസ്; ഗായിക കൂടിയായിരുന്ന തന്റെ ഭാര്യയുമായി ഉദ്യോഗസ്ഥൻ സ്ഥിരമായി വഴക്കടിച്ചിരുന്നുവെന്നും സൂചന; ജഡ്ജിയുടെ ഭാര്യയുടെ സംസ്‌കാരം നീട്ടിവെച്ചുവെന്നും മകൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും കുടുംബാംഗങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഗുർഗോൺ : രാജ്യത്തെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം ഗുർഗോണിൽ നിന്നും പുറത്ത് വന്നത്. ജില്ലാ ജഡ്ജിയുടെ ഭാര്യയേയും മകനേയും വെടിവെച്ച സംഭവത്തിൽ പ്രതിയായ ഹെഡ് കോൺസ്റ്റബിൾ തന്റെ ഭാര്യയുമായി സ്ഥിരം വഴക്കടിക്കാറുണ്ടായിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കൃത്യം നടത്തിയതിന് ശേഷം താൻ ഉറങ്ങിയിട്ട് നാലു ദിവസമായെന്ന് പ്രതി പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ജഡ്ജിയുടെ കുടുംബത്തിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. ഇദ്ദേഹത്തിന്റെ ഭാര്യ ഹരിയാൺവി പാട്ടെഴുത്തുകാരിയും ഗായികയും കൂടിയാണ്. ഇവർ തമ്മിൽ പ്രശ്‌നങ്ങൾ സ്ഥിരമായിരുന്നെന്നും ഇദ്ദേഹത്തിന്റെ മനോനില പരിശോധിച്ച് വരികയാണെന്നും പൊലീസ് പറയുന്നു.

ജില്ലാ ജ്ഡജിയായ കൃഷ്ണൻ കാന്തിന്റെ ഭാര്യയായ ഋതുവിനും മകൻ ധ്രുവിനും നേർക്കാണ് ഇവരുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഹെഡ് കോൺസ്റ്റബിൾ മഹിപാൽ വെടിയുതിർത്തത്. ഋതുവിന്റെ തോളിലും വയറ്റിലും വെടിയേറ്റു. ധ്രുവിന്റെ തലയിലാണ് വെടിയുണ്ടകൽ പാഞ്ഞു കയറിയത്. ശനിയാഴ്‌ച്ച നടന്ന സംഭവത്തിൽ ഋതു ഉടൻ തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. ധ്രുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിനാൽ തന്നെ ഋതുവിന്റെ സംസ്‌കാര ചടങ്ങുകൾ ഇനിയും നീളുമെന്ന് കുടുംബാംഗങ്ങൾ പറയുന്നു. 32 കാരനായ കോൺസ്റ്റബിളിന്റെ മനോനില സംബന്ധിച്ച ചില അന്വേഷണത്തിൽ ഇയാൾക്കൊരു ഗുരുവും ഗുരുമാതാവും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരും ശക്തമായി സ്വാധീനം ചെലുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അനേകം പേരുടെ മുന്നിൽ തിരക്കേറിയ മാർക്കറ്റിൽ വെച്ച് താൻ സുരക്ഷാ ജോലിക്കായി നിയോഗിക്കപ്പെട്ട കുടുംബത്തിനെ തന്നെ ഈ രീതിയിൽ ആക്രമിക്കാൻ കാരണമെന്താണെന്ന ആലോചനയിലാണ് പൊലീസ്. അതേസമയം മഹിപാൽ ആരോപണം നിഷേധിച്ച് നടത്തിയ പ്രസ്താവന പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം എന്തെങ്കിലും മാനസീക പ്രശ്നത്തിന് ഇയാൾ ചികിത്സ തേടിയിരുന്നതായി വിവരമില്ല. സ്വന്തം വീട്ടിലെ ചില പ്രശ്നങ്ങൾ ഒഴിച്ചാൽ 2016 മുതൽ ജഡ്ജിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ഇയാൾക്കെതിരേ എന്തെങ്കിലും ആക്ഷേപം ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു.അതേസമയം വെടിവെയ്‌പ്പ് സംഭവത്തിന് ഒരു ദിവസം മുമ്പ് വെള്ളിയാഴ്ച ഇദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിചിത്രമായ ചിത്രം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പാസ്്റ്റർ റോബിനെ പ്രതിപാതിക്കുന്ന ഒരു സന്ദേശവും ഇതിൽ കുറിച്ചിട്ടുണ്ട്. അതേസമയം ശനിയാഴ്ച ടാവു ദേവി ലാൽ സ്റ്റേഡിയത്തിന് സമീപത്തെ ഒരു മുറിയിലേക്ക് മഹിപാൽ അന്വേഷണ ഉദ്യോഗസ്ഥരെ നയിച്ചിരുന്നു. ഇവിടെ നിന്നും മതവുമായി ബന്ധപ്പെട്ട രണ്ടു പെയ്ന്റിംഗുകളും ഒരു ചെറിയ പുസ്തകവും കിട്ടി.മഹിപാലിന്റെ ഗുരു ഇന്ദർരാജ് സിംഗാണെന്നാണ് സംശയം. ഓഗസ്റ്റ് 21 ന് നർനൗളിലെ നിസാംപൂർ റോഡിലെ സവാരിയ ഹോട്ടലിൽ നടത്തിയ റെയ്ഡിൽ ഒരു സിആർപിഎഫ് ജവാൻ ഉൾപ്പെടെ ഒമ്പതുപേരെ മഹിപാൽ ഉൾപ്പെട്ട പൊലീസ് സംഘം പിടികൂടിയിരുന്നു. എന്നാൽ മഹിപാൽ ഇടപെട്ട് ഇവരെ മോചിപ്പിച്ചിരുന്നു. 2015 ഓഗസ്റ്റ് 15 ന് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ച് ഇന്ദ്രരാജ സിംഗിനെ നർനൗളിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ സിംഗിനെ അനുകൂലിച്ച് മഹിപാൽ രംഗത്ത വരികയും ഇതിൽ മാതാവ് സരിത എതിർപ്പും പ്രകടിപ്പിച്ചു. ഗുർഗോണിലേക്ക് ചുമതലപ്പെട്ട് പോയെങ്കിലും സിംഗിന്റെ ഗ്രൂപ്പുമായി മഹിപാൽ ബന്ധം തുടർന്നിരുന്നു.അതേസമയം മഹിപാലും ഭാര്യ മീനുവും തമ്മിൽ നിരന്തരം വീട്ടിൽ വഴക്കടിച്ചിരുന്നതായും മീനു മഹിപാലിനോട് കയർക്കുന്നത് പതിവായിരുന്നെന്നും അയൽക്കാരും പറയുന്നുണ്ട്. സാധാരണഗതിയിൽ ശാന്തനായ വ്യക്തിയാണെങ്കിലും മഹിപാലിന്റെ ശബ്ദവും ഉയർന്നു കേട്ടിരുന്നു. അർദ്ധരാത്രിയിൽ മീനു മഹിപാലിനോട് തട്ടിക്കയറുന്നത് കേട്ടിരുന്നു. എന്നാൽ ഇവർ അധികമാരുമായി സമ്പർക്കം പുലർത്തിയിരുന്നില്ല. മിക്കവാറും സ്വന്തം മുറിയിൽ ഒതുങ്ങാറുള്ള മഹിപാൽ അധികം ആരോടും സംസാരിക്കാറുമില്ലായിരുന്നു. വെടിവെയ്‌പ്പ് സംഭവത്തിൽ മഹിപാലാണെന്ന വിവരം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.എട്ടു വർഷം മുമ്പ് വിവാഹിതരായ മഹിപാലും മീനുവും ചേർന്ന് ഏതാനും മ്യൂസിക് വീഡിയോകൾ ഇറക്കിയിരുന്നു.

ഇവർക്ക് ഏഴും മുന്നും പ്രായത്തിലുള്ള രണ്ടു പെൺമക്കളുമുണ്ട്. ഇവർക്കൊപ്പമായിരുന്നു മഹിപാലിന്റെ മാതാവും ജീവിച്ചിരുന്നത്. അയൽക്കാരുമായി നല്ലബന്ധം മാതാവ് പുലർത്തിയിരുന്നു. മഹിപാലിന്റെ വളരെ ചെറു പ്രായത്തിൽ തന്നെ പിതാവ് മരിച്ചു പോയിരുന്നു. പിന്നീട് വളർത്തിയതും 2007 ൽ ജോലി കിട്ടാൻ സഹായിച്ചതും വിവാഹം കഴിപ്പിച്ചതുമെല്ലാം ഈ അമ്മാവനാണ്. ശനിയാഴ്ച സംഭവം നടന്നതിന് പിന്നാലെ കുടുംബം വീടുവിട്ടു പോയി.വെറും രണ്ടടി അകലത്തിൽ നിന്നുമാണ് ഋതുവിന് നേരെ മഹിപാൽ വെടിവെച്ചത്. വലതു തോളിലായിരുന്നു ഒരു വെടിയുണ്ട കയറിയത്. ഹൃദയധമനിയിലാണ് വെടിയേറ്റത്. രക്തസ്രാവമായിരുന്നു മരണകാരണമായതെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു. തൊഴിച്ചു താഴെയിട്ടായിരുന്നു വെടിവെച്ചത്.

കോടതിയിൽ ഇരിക്കുമ്പോൾ താൻ ഋതുവിനെയും ധ്രുവിനെയും വെടിവെച്ചെന്ന് മഹിപാലിൽ നിന്നും ഫോൺകോൾ വരികയായിരുന്നെന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജി ക്രിഷ്ണൻ കാന്തിന്റെ മൊഴി. ജഡ്ജി പാഞ്ഞെത്തിയപ്പോൾ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പാർക്ക് ആശുപത്രിയിൽ എത്തി ഋതുവുമായി സംസാരിച്ചു. അർക്കേഡിയ മാർക്കറ്റിൽ വെച്ച് കാറിന്റെ കീയുമായി ബന്ധപ്പെട്ട് ധ്രുവുമായി മഹിപാൽ വഴക്കുണ്ടാക്കിയെന്നും തുടർന്നു വെടിവെയ്ക്കുകയായിരുന്നെന്നുമാണ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP