Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അല്ലാഹുവിനെ ഓർത്ത്' എന്നെ അടിക്കരുതേ എന്ന് കേണപേക്ഷിച്ചപ്പോൾ ആവശ്യപ്പെട്ടത് 'ജയ് ശ്രീറാം' എന്ന് വിളിക്കാൻ; ഓല കാബ് ഡ്രൈവറെ ആക്രമി സംഘം മർദ്ദിച്ചവശനാക്കിയ ശേഷം കടന്നു കളഞ്ഞത് ഫോണുമായി; മൂന്നു പേരെ അറസ്റ്റ് ചെയ്‌തെന്ന് മുംബൈ പൊലീസ്; 'മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചു' എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തെന്നും അധികൃതർ

'അല്ലാഹുവിനെ ഓർത്ത്' എന്നെ അടിക്കരുതേ എന്ന് കേണപേക്ഷിച്ചപ്പോൾ ആവശ്യപ്പെട്ടത് 'ജയ് ശ്രീറാം' എന്ന് വിളിക്കാൻ; ഓല കാബ് ഡ്രൈവറെ ആക്രമി സംഘം മർദ്ദിച്ചവശനാക്കിയ ശേഷം കടന്നു കളഞ്ഞത് ഫോണുമായി; മൂന്നു പേരെ അറസ്റ്റ് ചെയ്‌തെന്ന് മുംബൈ പൊലീസ്; 'മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചു' എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തെന്നും അധികൃതർ

മറുനാടൻ ഡെസ്‌ക്‌

താനെ: മതത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ ഇന്ത്യയിൽ തുടർക്കഥയാകുന്നു. മുംബൈക്ക് സമീപം താനെയിൽ ഓല കാർ ഡ്രൈവർക്ക് ഗുണ്ടകളുടെ ആക്രമണം. മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ ജയ് ശ്രീറാം എന്ന വിളിക്കാനും ആവശ്യപ്പെട്ടു. 25കാരനായ ഫൈസൽ ഉസ്മാൻ ഖാനാണ് ഈ ദുരനുഭവം. ദിവ ടൗണിലേക്ക് യാത്രക്കാരെയും കൊണ്ട് പോകുമ്പോഴായിരുന്നു ഫൈസൽ ആക്രമിക്കപ്പെട്ടത്. ഇവിടെ അഗസൻ റോഡിൽ വെച്ച് കാറിന് തകരാർ സംഭവിച്ചു. പ്രശ്നം എന്താണെന്ന് അറിയാൻ ഫൈസൽ പുറത്തിറങ്ങി നോക്കി. ഇരുട്ടായതുകൊണ്ട് റോഡരികിലുള്ള തെരുവു വിളക്ക് ഓണാക്കി.

അൽപ സമയത്തിനു ശേഷം സ്‌കൂട്ടറിൽ വന്ന മൂന്ന് പേർ കാറിന്റെ സമീപത്തായി വണ്ടി നിർത്തുകയും അസഭ്യ വാക്കുകൾ പറയുകയും ചെയ്തു. തുടർന്ന് കാറിന്റെ സമീപത്ത് നിന്ന് പിടിച്ച് റോഡിലേക്കിടുകയും മർദ്ദിക്കുകയും ചെയ്തു. ഫൈസലിനെ ആക്രമിക്കുന്നത് കണ്ട് കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ ഭയന്നോടി. 'അള്ളാഹുവിനെ ഓർത്ത് എന്നെ അടിക്കരുത്, ദയവ് ചെയ്ത് എന്നെ വെറുതെ വിടൂ' എന്ന പറഞ്ഞപ്പോൾ 'ജയ് ശ്രീറാം' എന്ന് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ബോധം പോകുന്നത് വരെ മർദ്ദിച്ചു. ഉണർന്നു നോക്കുമ്പോൾ താൻ കാറിൽ കിടക്കുകയായിരുന്നുവെന്നും മൊബൈൽ ഫോൺ അവർ മോഷ്്ടിച്ചു കൊണ്ടു പോയെന്നും ഫൈസൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മങ്കേഷ് മുണ്ടേ, ജയദീപ് മുണ്ടെ, അനിൽ സൂര്യവൻഷി എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ്ു ചെയ്തു. ഒരു വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക, മോഷണം, ആക്രമണം എന്നിവയ്ക്ക് ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

 ഝാർഖണ്ഡിൽ മോഷ്ടാവെന്ന് ആരോപിച്ച് ഈ മാസം 18 നാണ് 24കാരനായ തബ്‌റേസ് അൻസാരിയെ ഒരു കൂട്ടം ആൾക്കാർ മർദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സമാന സംഭവം അരങ്ങേറിയത്. മർദ്ദനങ്ങൾക്കിടയിൽ ജയ് ശ്രീറാം ജയ് ഹനുമാൻ എന്ന് വിളിപ്പിക്കുകയും ചെയ്തു. 18 മണിക്കൂർ നീണ്ടു നിന്ന ആക്രമണങ്ങൾക്കൊടുവിൽ പൊലീസിന് കൈമാറിയ അൻസാരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ പൊലീസ് യാതൊരു വിധ നടപടികളും സ്വീകരിച്ചില്ല. തുടർന്ന് ആശുപത്രിയിൽ 
വെച്ച് അൻസാരി മരണപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മതസ്വാതന്ത്ര്യം സംബന്ധിച്ച് യു എസ് വിദേശകാര്യ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഇതു വരെ 18 ആക്രമണങ്ങളിലായി 62 മുസ്ലീങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP