രാജസ്ഥാനിൽ കേന്ദ്രമന്ത്രി കൈലാഷ് ചൗധരിയുടെ കാറിന് നേരെ കല്ലേറ്; അക്രമണമുണ്ടായത് ബാർമർ ജില്ലയിൽ പൊതുചടങ്ങിൽ പങ്കെടുക്കവെ; പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത്
November 13, 2019 | 04:07 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ജയ്പൂർ: രാജസ്ഥാനിൽ നിന്നുള്ള കേന്ദ്രമന്ത്രി കൈലാഷ് ചൗധരിയുടെ കാറിന് നേരെ ആക്രണമണം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ബാർമർ ജില്ലയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി രാഷ്ട്രീയ ലോക് തന്ത്രിക് പാർട്ടി എംഎൽഎ ഹനുമാൻ ബെനിവാളിനൊപ്പം എത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി സഞ്ചരിച്ച കാറിന് നേരേ അപ്രതീക്ഷിതമായി കല്ലേറുണ്ടായത്.
സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചിരിക്കുന്നത്. സംസ്ഥാന റവന്യൂ മന്ത്രി ഹരീഷ് ചൗധരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബെനിവാളിനെയാണ് കോൺഗ്രസ് പ്രവർത്തകർ ലക്ഷ്യമിട്ടതെന്നും ബിജെപി പറഞ്ഞു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല, എന്നാൽ മന്ത്രിയുടെ വാഹനത്തിന്റെ വിൻഡോ പാനുകളും പൊലീസ് ജീപ്പും കേടായതായി പൊലീസ് പറഞ്ഞു.ചൊവ്വാഴ്ച ബാർമറിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ബെനിവാൾ കോൺഗ്രസ് മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
