Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെൺമക്കളെ സാമൂഹിക വിരുദ്ധർ സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന പിതാവിന്റെ പരാതിക്ക് പിന്നാലെ വിഷയത്തിൽ ഇടപെട്ട കവിക്ക് നേരെ ആക്രമണം; ഉറുദു കവി ഹാഷിമിനെ ആക്രമിച്ചത് ആസിഡ് ഉപയോഗിച്ച് ; മുഖത്തും നെഞ്ചിലും സാരമായി പരുക്കേറ്റതിനെ തുടർന്ന് കവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പെൺമക്കളെ സാമൂഹിക വിരുദ്ധർ സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന പിതാവിന്റെ പരാതിക്ക് പിന്നാലെ വിഷയത്തിൽ ഇടപെട്ട കവിക്ക് നേരെ ആക്രമണം; ഉറുദു കവി ഹാഷിമിനെ ആക്രമിച്ചത് ആസിഡ് ഉപയോഗിച്ച് ; മുഖത്തും നെഞ്ചിലും സാരമായി പരുക്കേറ്റതിനെ തുടർന്ന് കവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

ഫിറോസാബാദ്: സ്‌കൂളിൽ പോകുന്ന വഴി പെൺകുട്ടികൾക്ക് നേരെ ശല്യം വർധിച്ചപ്പോൾ ചോദ്യം ചെയ്ത ഉറുദു കവിക്ക് നേരെ ആസിഡ് ആക്രമണം. ഉറുദു കവിയായ ഹാഷിം ഫിറോസാബാദിനു നേരെയാണ് ആസിഡ് ആക്രമണം നടന്നത്. യുപിയിലെ ഫിറോസാബാദിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ശരീരത്തിൽ ആസിഡ് ഒഴിച്ചതിന് പിന്നാലെ കവിയെ ഇവർ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു.

പെൺമക്കളെ സ്ഥിരമായി ചില സാമൂഹിക വിരുദ്ധർ ആക്രമിക്കാറുണ്ടെന്ന് നാട്ടുകാരനായ ഒരു പിതാവിന്റെ പരാതിയെ തുടർന്ന് വിഷയത്തിൽ ഇടപെട്ടതായിരുന്നു ഹാഷിം. കുട്ടികൾ സ്‌കൂളിൽ പോകുന്ന വഴിയിലും ഫോണിലൂടെയും ഉപദ്രവം തുടരുകയായിരുന്നു ഇവർ. ഇവരെ ഭയമുള്ളതിനാൽ കുട്ടികളുടെ പിതാവിന് പൊലീസിൽ പരാതി നൽകാനും കഴിഞ്ഞിരുന്നില്ല.

ഇതിനെ തുടർന്ന് അക്രമികളോട് സംസാരിക്കാൻ പോയ ഹാഷിമിന് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മുഖത്ത് സാരമായി പൊള്ളലേറ്റ ഹാഷിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP