Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹർത്താലിനിടെ ഷാഹിദാ കമാലിന് നേരെയുള്ള കോൺഗ്രസ് ആക്രമണം; യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ; 25 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഹർത്താലിനിടെ ഷാഹിദാ കമാലിന് നേരെയുള്ള കോൺഗ്രസ് ആക്രമണം; യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ; 25 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനിടയിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിലായി. വനിതാ കമ്മീഷൻ അംഗത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ 25 പേർക്കെതിരെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരിക്കുന്നത്. ഇവർക്കെതിരെ കുന്നിക്കോട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെയാണ് ഔദ്യോഗിക വാഹനത്തിൽ പത്തനാപുരത്തേക്ക് പുവുകയായിരുന്ന ഷാഹിദ കമാലിനെ വാഹനം തടഞ്ഞുനിർത്തിയ ശേഷം കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യു്തത്. ഹർത്താൽ മറവിൽ വാഹനങ്ങൾ കടത്തിവിടാതെ റോഡിൽ പ്രശ്‌നം തീർത്ത പ്രവർത്തകർ ഷാഹിദ കമാലിന്റെ കാർ കണ്ട് തടഞ്ഞു നിർത്തുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹകണം തടസ്സപ്പെടുത്തിയായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. കാറിൽ നിന്ന് കൈയിൽ പിടിച്ച് വലിച്ചിഴച്ച ഷാഹിദ കമാലിന് ആക്രമത്തിൽ ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.

ഇവരെ പിന്നീട് പത്തനാരപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷാഹിദ കമാലിനു പുറമേ ഡ്രൈവർ കരിക്കോട് നിഥിൻ മന്ദിരത്തിൽ നിഥിനും (26) മർദനമേറ്റിരുന്നു. തലവൂർ നടുത്തേരിയിലുള്ള കോൺഗ്രസ് ഭവന് മുന്നിൽ വച്ച് വാഹനം തടഞ്ഞ പ്രവർത്തകർ പിറകിലത്തെ സീറ്റിലിരുന്ന ഷാഹിദയുടെ മുടിയിൽ തലിൽ അടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. കുന്നിക്കോട് പൊലീസ് എത്തിയാണ് വാഹനം കടത്തിവിട്ടത്.

സംഭവത്തെ അപലപിച്ച് പത്തനാപുരം എംഎ‍ൽഎ ബി.ഗണേശ്‌കുമാറും രംഗത്തെത്തിയിരുന്നു. ഷാഹിദാ കമാലിനെതിരെയുള്ള ഈആക്രമത്തിൽ വനിതാ കോൺഗ്രസ് പ്രവർത്തകർ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു ആർ.ഗണേശ് കുമാർ അറിയിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP