Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ വധിച്ച് സുരക്ഷാ സേന; ഭീകരരുടെ ആക്രണം നടന്നത് ശനിയാഴ്‌ച്ച പുലർച്ചയോടെ; രാജ്‌പോര മേഖലയിൽ നടത്തിയ തിരച്ചിലിനിടെ ആയുധങ്ങൾ പിടിച്ചെടുത്തെന്നും സൂചന; 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാം ഏറ്റുമുട്ടൽ

കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ വധിച്ച് സുരക്ഷാ സേന; ഭീകരരുടെ ആക്രണം നടന്നത് ശനിയാഴ്‌ച്ച പുലർച്ചയോടെ; രാജ്‌പോര മേഖലയിൽ നടത്തിയ തിരച്ചിലിനിടെ ആയുധങ്ങൾ പിടിച്ചെടുത്തെന്നും സൂചന; 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാം ഏറ്റുമുട്ടൽ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കശ്മീരിൽ വീണ്ടും ഭീകരാക്രമണം തല പൊക്കുന്നു. ഇവിടെ പുൽവാമയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചെയാണ് പുൽവാമയിൽ ഭീകരരുടെ ഏറ്റുമുട്ടലുണ്ടായത്. കശ്മീരിലെ രാജ്‌പോര മേഖലയിൽ ഭീകവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തുകയായിരുന്നു. ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്.

24 മണിക്കൂറിനിടെ പ്രദേശത്തു നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. പുൽവാമയിലെ ബന്ദർപോരയിൽ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇഷ്ഫാക്ക് യൂസുഫ് വാനി എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പൊലീസ് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP