Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷോപ്പിയാനിൽ സൈന്യം വധിച്ച മൂന്ന് ഹിസ്ബുൽ മുജാഹിദീൻ ഭീകരരിലൊരാൾ ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹോദരനെന്ന് റിപ്പോർട്ട് ; ഹെഫ് മേഖലയിൽ ഭീകരരുണ്ടെന്ന വിവരത്തിന് പിന്നാലെ നടന്ന തിരച്ചിൽ അവസാനിച്ചത് 'ഏഴ് മണിക്കൂർ നീണ്ട പോരാട്ടത്തിൽ'; ഭീകര താവളങ്ങളിൽ നിന്നും പിടിച്ചെടുത്തത് അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാനിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ഹിസ്ബുൽ ഭീകകരിലൊരാൾ ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹോദരനെന്ന് വിവരം. ഷംസുൽ ഹഖ് മെങ്‌നു, ആമിർ സുഹൈൽ ഭട്ട്, ഷോയിബ് അഹമ്മദ് ഷാ എന്നിവരെയാണ് കഴിഞ്ഞ ദിവസം ദൗത്യ സേന വെടിവച്ചു കൊന്നത്. കൊലപ്പെട്ട ഷംസുലിന്റെ സഹോദരൻ ഇനാമുൽ ഹഖ് മെങ്‌നു 2012 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

ഷോപ്പിയാനിനു സമീപം ഹെഫ് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് സൈനികർ തിരച്ചിൽ നടത്തവേ ഭീകരർ അവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതിരോധം തീർക്കാൻ സൈന്യം ശ്രമിച്ചതിന് പിന്നാല ഏഴ് മണിക്കൂർ നീണ്ടു നിന്ന പോരാട്ടമാണ് നടന്നത്. അവരുടെ താവളത്തിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. സൈനിക നടപടിക്ക് ശേഷം പ്രദേശവാസികളും പൊലീസുമായി സംഘർഷമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP