Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; ഒരു ജവാന് വീരമൃത്യു; 3 ദിവസത്തിനിടയിൽ മരിക്കുന്നത് രണ്ടാമത്തെ ജവാൻ

വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; ഒരു ജവാന് വീരമൃത്യു; 3 ദിവസത്തിനിടയിൽ മരിക്കുന്നത് രണ്ടാമത്തെ ജവാൻ

ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്ക് പാക്കിസ്ഥാൻ നടത്തിയ വെടിവയ്‌പ്പിൽ ഒരു ബി എസ് എഫ് ജവാന് വീരമൃത്യു.

രണ്ട് സാധാരണ ജനങ്ങൾക്കും പരിക്കേറ്റു. ജമ്മുവിലെ ആർ എസ് സെക്ടറിലാണ് സംഭവം.ബി എസ് എഫ് 192 ബറ്റാലിയനിലെ സീതാറാം ഉപാധ്യായ എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. ജാർഖണ്ഡ് സ്വദേശിയാണ് സീതാറാം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മൂന്നു ദിവസത്തിനിടയിൽ രണ്ടാമത്തെ ജവാനാണ് ഇത്തരത്തിൽ കൊല്ലപ്പെടുന്നത്.
ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ 173 ബറ്റാലിയൻ ജവാൻ ദേവേന്ദ്രസിങ് ബാഗെലാണ് തിങ്കളാഴ്ച രാത്രി 11.30-ഓടെ ജമ്മുകശ്മീരിലെ സാമ്പ ജില്ലയോടുചേർന്ന അതിർത്തിയിൽ വെടിയേറ്റുമരിച്ചത്.
തുടർന്ന് ശക്തമായ തിരിച്ചടി സൈന്യം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP