Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ ദളിത് സമരത്തിനു നേർക്ക് ആക്രമണം; അസ്മിത യാത്ര നടത്തി തിരിച്ചെത്തിയവർക്കു നേരെ ആക്രമണം നടത്തിയതു ഗോസംരക്ഷണ പ്രവർത്തകർ; 26 പേർ അറസ്റ്റിൽ; സമരം ശക്തമാക്കുമെന്നു ദളിത് നേതാക്കൾ

ഗുജറാത്തിൽ ദളിത് സമരത്തിനു നേർക്ക് ആക്രമണം; അസ്മിത യാത്ര നടത്തി തിരിച്ചെത്തിയവർക്കു നേരെ ആക്രമണം നടത്തിയതു ഗോസംരക്ഷണ പ്രവർത്തകർ; 26 പേർ അറസ്റ്റിൽ; സമരം ശക്തമാക്കുമെന്നു ദളിത് നേതാക്കൾ

അഹമ്മദാബാദ്: ഗുജറാത്തിൽ ദളിത് സമരത്തിനു നേർക്ക് ആക്രമണം. അസ്മിത യാത്ര നടത്തി തിരിച്ചെത്തിയവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ടു ഗോസംരക്ഷണ പ്രവർത്തകർ എന്നവകാശപ്പെട്ട 26 പേർ അറസ്റ്റിലായി. അതിക്രമണങ്ങൾക്ക് ഒരുമാസത്തിനകം കേന്ദ്ര സർക്കാർ അറുതി വരുത്തിയില്ലെങ്കിൽ റെയിൽ തടയൽ സമരം നടത്തുമെന്ന് ദളിത് സമര സമിതി പ്രഖ്യാപിച്ചു.

ദളിത് സമരത്തിനുനേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പൊലീസുകാർക്കടക്കം 19പേർക്ക് പരിക്കേറ്റു. സമരത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ വകവരുത്തുമെന്ന് ദളിത് നേതാക്കൾക്ക് ഭീഷണി സന്ദേശം ലഭിച്ചു. സംതേർ ഗ്രാമത്തിൽ അക്രമകാരികൾ പിരിഞ്ഞു പോകാതെവന്നപ്പോൾ കഴിഞ്ഞദിവസംരാത്രി പൊലീസ് ആകാശത്തേക്ക് വെടിവച്ചു. സംഘർഷം ഒഴിവാക്കാൻ ദളിതരോട് ഗ്രാമത്തിൽനിന്ന് മാറിതാമസിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത് വലിയ പ്രതിഷേധത്തിന് വഴിവച്ചു. ദളിതർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് നടത്തിയതിനെ തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് ഇവരെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിച്ചത്.

ഊനയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുകയാണ്. ചത്തപശുവിന്റെ തൊലിയുരിച്ചതിന്റെ പേരിൽ ദളിത് യുവാക്കളെ ക്രൂരമായി മർദിച്ചതിനെതിരെ തുടങ്ങിയ പ്രതിഷേധമാണ് ഗുജറാത്തിൽ ദളിത് മുന്നേറ്റമായി വളർന്നത്. ഒരുമാസത്തിനുള്ളിൽ തങ്ങളുന്നയിച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചില്ലെങ്കിൽ പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന് ദളിത് അത്യാചാർ ലടത് സമിതി വ്യക്തമാക്കി. ഓരോ ദളിത് കുടുംബത്തിനും അഞ്ചേക്കർ ഭൂമി എന്നതടക്കമുള്ള പത്ത് ഇന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് റെയിൽപാളങ്ങൾ തടഞ്ഞ് സമരം ചെയ്യാനാണ് സമിതി തീരുമാനം. ജയിലിൽ പോകാൻ മടിയില്ലെന്നും ബിജെപി സർക്കാർ ദളിതരുടെ ക്ഷമപരീക്ഷിക്കരുതെന്നും ദളിത് സമരസമിതി നേതാവ് ജിഗ്നേഷ് മേവാനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP