Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംഘർഷമുണ്ടാക്കാൻ പതിനായിരം രൂപ പ്രതിഫലം: ബിജെപി പ്രകടനത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ആർഎസ്എസ് പ്രവർത്തകനെ കുത്തിയ കേസ്: ആറ് എഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

സംഘർഷമുണ്ടാക്കാൻ പതിനായിരം രൂപ പ്രതിഫലം: ബിജെപി പ്രകടനത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ആർഎസ്എസ് പ്രവർത്തകനെ കുത്തിയ കേസ്: ആറ് എഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ആർഎസ്എസ് പ്രവർത്തകനായ യുവാവിനെ കുത്തിയ കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. പൗര്ത്വ നിയമത്തെ അനുകൂലിച്ചുള്ള ബിജെപി പ്രകടനം നടത്തി മടങ്ങി പോകുമ്പോഴാണ് വരുണിനെതിരെ ആക്രമണമുണ്ടായത്. മുഹമ്മദ് ഇഷാൻ (33), സയദ് അക്‌ബർ (46), സിദ്ദിഖ് (30), അക്‌ബർ ബാഷ (27) സനാവുല്ല പാഷ (28), സാദിഖുൽ അമീൻ (39) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, പ്രഭാഷകൻ ചക്രവർത്തി സുളിബെലെ തുടങ്ങിയ ഹിന്ദു നേതാക്കളെ വധിച്ച് മത സ്പർദ്ധത ഉണ്ടാക്കുവാനാണ് ഇവരുടെ യഥാർഥ ലക്ഷ്യമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ഭാസ്‌കർ റാവു പറഞ്ഞു. തുടരന്വേഷണം തീവ്രവാദ വിരുദ്ധ സേന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കുടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ബിജെപി പ്രകടനം അലങ്കോലമാക്കുവാൻ പ്രതികളായ ഇവർക്ക് പതിനായിരം രൂപ വീതം നൽകിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

പ്രകടനത്തിന് നേരെ ഇവർ കല്ലേറും നടത്തിയിരുന്നു. മംഗളൂരുവിൽ സിഎഎ റാലിക്കിടെ നടന്ന അക്രമത്തെയും 2 പേരുടെ ജീവനെടുത്ത പൊലീസ് വെടിവയ്പിനെയും തുടർന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്‌ഐ) ഇവരുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയെയും നിരോധിക്കാൻ കർണാടക സർക്കാർ ശ്രമം നടത്തുന്നതിനിടയിലാണ് വീണ്ടും ആക്രമണം അരങ്ങേറിയത്. ആക്രമണത്തിന് ഉപയോഗിച്ച മൂന്ന് ട്വീലറുകൾ, കത്തികൾ, മറ്റ് വസ്തുക്കൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

ആക്രമണം നടന്ന ദിവസം ആറ് പേരും വസ്ത്രങ്ങൾ തുടരെ മാറ്റുകയും ആയുധങ്ങളും സ്‌കൂട്ടറുകളും വിവിധ സ്ഥലങ്ങളിൽ വലിച്ചെറിയുകയും ചെയ്തു. എന്നാൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ഫൂട്ടേജ് സമഗ്രമായി അവലോകനം ചെയ്തതാണി് ഇവരെ പിടികൂടാൻ സഹായകരമായത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP