Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി അധ്യക്ഷയോട് ഇന്ധന വിലയെ കുറിച്ച് ചോദിച്ചു; തമിഴ്‌നാട്ടിൽ ഓട്ടോ ഡ്രൈവർക്ക് നേതാവിന്റെ വക ക്രൂരമർദ്ദനം: ഓട്ടോ ഡ്രൈവറെ തല്ലിയോടിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ ചിരിച്ചു മറിഞ്ഞ് ബിജെപി അധ്യക്ഷയും: വീഡിയോ വൈറൽ

ബിജെപി അധ്യക്ഷയോട് ഇന്ധന വിലയെ കുറിച്ച് ചോദിച്ചു; തമിഴ്‌നാട്ടിൽ ഓട്ടോ ഡ്രൈവർക്ക് നേതാവിന്റെ വക ക്രൂരമർദ്ദനം: ഓട്ടോ ഡ്രൈവറെ തല്ലിയോടിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ ചിരിച്ചു മറിഞ്ഞ് ബിജെപി അധ്യക്ഷയും: വീഡിയോ വൈറൽ

ചെന്നൈ: ഇന്ധന വിലവർദ്ധനയെ കുറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷയോട് ആശങ്ക പങ്കുവെച്ച ഓട്ടോറിക്ഷാ ഡ്രൈവർക്ക് ക്രൂര മർദ്ദനം. തമിഴ്‌നാട്ടിലാണ് ഇന്ധന വില വർദ്ധനയെ കുറിച്ച് സംസ്ഥാന അദ്ധ്യക്ഷയോട് ചോദിച്ച ഓട്ടോ ഡ്രൈവറെ നേതാവ് തല്ലിയോടിച്ചത്. ചെന്നൈ സ്വദേശി കതിർ ആണ് മാധ്യമപ്രവർത്തകരുടെ മുന്നിൽ ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജനോട് ഇന്ധന വിലവർധനയെക്കുറിച്ച് ചോദിച്ചത്. ഇത് കേട്ടതും പിന്നിൽ നിന്ന ബിജെപി നേതാവ് വി.കാളിദാസ് ഇയാളെ മർദ്ദിക്കുകയായിരുന്നു. അവിടെ നിന്നും ഇയാളെ തല്ലി ഓടിച്ച് വിടുകയും ചെയ്തു.

'അക്കാ ഒരു നിമിഷം, പെട്രോൾ വില ഓരോ ദിനവും ഏറിയിട്ടിറുക്ക്..' ചോദ്യം പൂർത്തിയാക്കും മുൻപ് തന്നെ കാളിദാസിന് പിന്നിൽ നിന്ന കതിരിനെ ഇയാൾ പിന്നീലേക്ക് തള്ളിക്കൊണ്ടു പോയി മർദ്ദിക്കുക ആയിരുന്നു. എന്നാൽ ഇയാളെ കാളിദാസ് മർദ്ദിക്കുമ്പോഴും കണ്ടില്ലെന്ന ഭാവത്തിൽ ചിരിച്ചു കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു തമിഴിസൈ. കതിരിന്റെ ചോദ്യത്തിന് ഇവർ ചെവി കൊടുക്കുകയോ ശ്രദ്ധിക്കുകയോ പോലും ചെയ്തില്ല.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഞായറാഴ്ച രാത്രി മാധ്യമപ്രവർത്തകരുമായുള്ള തമിഴിസൈയുടെ കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം. ഉയരുന്ന ഇന്ധനവിലയോടു ഒരു ഓട്ടോ ഡ്രൈവർ എന്ന നിലയിലുള്ള തന്റെ പ്രതിഷേധം കാട്ടുക മാത്രമാണ് ചെയ്തതെന്നും പക്ഷേ ചിലർ അതു തെറ്റായാണ് എടുത്തതെന്നും കതിർ പിന്നീട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. എന്നാൽ ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നു തെറ്റിധരിച്ചാണ് അദ്ദേഹത്തെ പിന്നിലേക്കു തള്ളിമാറ്റിയതെന്നു ബിജെപി നേതാക്കൾ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP