Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേപ്പാൾ, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളങ്ങളിൽ സ്ക്രീനിങ്ങിന് വിധേയരാകണം: ചൈനയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിമാനത്താവളങ്ങളിലുള്ള പരിശോധന തുടരേണ്ടി വരും; സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

നേപ്പാൾ, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളങ്ങളിൽ സ്ക്രീനിങ്ങിന് വിധേയരാകണം: ചൈനയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിമാനത്താവളങ്ങളിലുള്ള പരിശോധന തുടരേണ്ടി വരും; സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പുതിയ യാത്ര മാർഗനിർദേശവുമായി കേന്ദ്രസർക്കാർ. സിംഗപ്പൂരിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്താനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും നിർദ്ദേശം. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നേപ്പാൾ, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ തിങ്കളാഴ്‌ച്ച മുതൽ വിമാനത്താവളങ്ങളിൽ സ്്ക്രീനിങ്ങിന് വിധേയരാകണം. ചൈനയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിമാനത്താവളങ്ങളിലുള്ള പരിശോധന തുടരും

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരണം 2,345 ആയി. ഇന്നലെമാത്രം 109 പേർ മരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 76,288 ആയി. മുൻദിവസങ്ങളെ അപേക്ഷിച്ച് കൊറോണ ബാധിതരുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്. 397 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം ഹുബെയ് പ്രവിശ്യക്ക് പുറത്തുള്ള ജയിലുകളിൽ കൊറോണ പടർന്നതായി ചൈന സ്ഥിരീകരിച്ചു. കൂടുതൽ രാജ്യങ്ങളിൽ കൊറോണ വ്യാപിക്കുന്നുണ്ട്. ഇറാനിൽ ഇന്നലെ രണ്ടുപേരും ഇറ്റലിയിൽ ഒരാളും വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ഇറാനിൽ മരിച്ചവരുടെ എണ്ണം നാലായി. 13 പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ലബനനിലും ഇസ്രയേലിലും ആദ്യമായി രോഗം സ്ഥിരീകരിച്ചു.

കൊറോണ ൈവറസ് ബാധിത മേഖലകളിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള വിമാനത്തിന് ചൈന അനുമതി വൈകിക്കുന്നു. ഇന്നലെയാണ് വ്യോമസേന വിമാനം പോകാൻ നിശ്ചയിച്ചിരുന്നത്. ചൈനയ്ക്കുള്ള മരുന്നും മറ്റ് മെഡിക്കൽ സാമഗ്രികളും കൊണ്ടുപോകുന്ന വിമാനത്തിൽ ഇന്ത്യക്കാരെ കൊണ്ടുവരാനാണ് തീരുമാനം. ഇതിനായി വ്യോമസേനയുടെ സി.-17 വിമാനം ഡൽഹയിൽ സജ്ജമായി നിൽക്കുകയാണ്. വൈറസ് ബാധിത മേഖലകളിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഒട്ടേറെ രാജ്യങ്ങളുടെ വിമാനങ്ങൾ ചൈനയിലെത്തുന്നുണ്ട്. ഇതുമൂലംവിമാനത്താവളങ്ങളിലെ തിരക്കാണ് അനുമതി വൈകാൻ കാരണമെന്ന് ചൈനീസ് അധികൃതർ പറയുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP