Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീടുകളിൽ നിന്ന് പുറത്തിറങ്ങാനാവാത്തതിനാൽ അയോധ്യയിലെ എല്ലാ വീടുകളിലും രാമന് ആരതിയൊരുക്കും; ശ്രീരാമ നവമിക്ക് രാംലല്ലയിൽ പ്രത്യേക പൂജകളും; അയോധ്യയിൽ ക്ഷേത്ര നിർമ്മാണം ഇന്ന് തുടങ്ങില്ല; ലോക് ഡൗൺ ആയതിനാൽ തീരുമാനം മാറ്റിയെന്ന് വി എച്ച് പി

വീടുകളിൽ നിന്ന് പുറത്തിറങ്ങാനാവാത്തതിനാൽ അയോധ്യയിലെ എല്ലാ വീടുകളിലും രാമന് ആരതിയൊരുക്കും; ശ്രീരാമ നവമിക്ക് രാംലല്ലയിൽ പ്രത്യേക പൂജകളും; അയോധ്യയിൽ ക്ഷേത്ര നിർമ്മാണം ഇന്ന് തുടങ്ങില്ല; ലോക് ഡൗൺ ആയതിനാൽ തീരുമാനം മാറ്റിയെന്ന് വി എച്ച് പി

സ്വന്തം ലേഖകൻ

അയോധ്യ: രാമനവമി ദിനമായ വ്യാഴാഴ്ച അയോധ്യയിൽ രാംലല്ലയ്ക്ക് (ബാലരാമൻ) പ്രത്യേക പൂജകൾ നടക്കും. എന്നാൽ ക്ഷേത്ര നിർമ്മാണം തുടങ്ങില്ല. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് രാമക്ഷേത്രനിർമ്മാണം തുടങ്ങാൻ ഈ ദിനമാണ് രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ രാജ്യത്ത് അടച്ചിടൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇതു മാറ്റിവെച്ചതായി വി.എച്ച്.പി. മേഖലാ വക്താവ് ശരത് ശർമ പറഞ്ഞു.

മാനസഭവനിലെ താത്കാലിക മണ്ഡപത്തിലേക്ക് മാറ്റിയ രാംലല്ലയുടെ വിഗ്രഹത്തിലാണ് പ്രത്യേക പൂജകൾ. അയോധ്യയിലെ രാജകുടുംബാംഗം ബിമലേന്ദ്ര മോഹൻ മിശ്ര സംഭാവന നൽകിയ 9.5 കിലോ ഭാരമുള്ള വെള്ളി സിംഹാസനത്തിലാണ് രാമവിഗ്രഹമുള്ളത്. 15 ഇഞ്ച് വീതിയും 25 ഉയരവുമുള്ള സിംഹാസനം ജയ്പുരിലാണ് നിർമ്മിച്ചത്. പിന്നിൽ സൂര്യവംശത്തിന്റെ ചിഹ്നവും ഇരുവശവും മയിലുകളുടെ കൊത്തുപണിയും അടങ്ങിയതാണിത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് അയോധ്യയിലെങ്ങുമുള്ള വൈഷ്ണവ ക്ഷേത്രങ്ങളിൽ ശ്രീരാമന് പ്രത്യേക ആരതിയുണ്ടാകും. വീടുകളിൽ നിന്ന് പുറത്തിറങ്ങാനാവാത്തതിനാൽ അയോധ്യയിലെ എല്ലാ വീടുകളിലും രാമന് ആരതിയൊരുക്കുമെന്ന് ക്ഷേത്രനഗരിയിലെ പ്രസാദ വിൽപ്പനക്കാരനായ ജയപ്രകാശ് ജംഗ്ലി പറഞ്ഞു. അഷ്ടമിദിനമായ ബുധനാഴ്ച രാത്രി മുതൽതന്നെ എല്ലാ വീടുകളിലും പ്രാർത്ഥനകൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP