Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റയിൽവെ കഴിഞ്ഞാൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയായി ആയുഷ്മാൻ ഭാരത് മാറുമെന്ന് പ്രധാനമന്ത്രി; ഏഴ് വർഷത്തിനകം സൃഷ്ടിക്കാനാകുക 11 ലക്ഷം തൊഴിലവസരങ്ങൾ എന്നും നരേന്ദ്ര മോദി

റയിൽവെ കഴിഞ്ഞാൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയായി ആയുഷ്മാൻ ഭാരത് മാറുമെന്ന് പ്രധാനമന്ത്രി; ഏഴ് വർഷത്തിനകം സൃഷ്ടിക്കാനാകുക 11 ലക്ഷം തൊഴിലവസരങ്ങൾ എന്നും നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്ത് റയിൽവെ കഴിഞ്ഞാൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ആയുഷ്മാൻ ഭാരത് പദ്ധതിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ്മാൻ ഭാരത് പദ്ധതി ഒരുവർഷം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ അഞ്ച് മുതൽ ഏഴുവരെ വർഷത്തിനകം 11 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

രാജ്യത്തെ ആരോഗ്യരംഗം ലോകത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി വലിയ നേട്ടമാണെന്നും 46 ലക്ഷം പേർക്ക് രോഗങ്ങളുടെ ഇരുട്ടിൽനിന്ന് പുറത്തെത്താനായെന്നും അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' പാവപ്പെട്ടവരുടെ വിജയമാണ്.

വരുംകാലത്ത് പുതിയ ആശുപത്രികൾ നിർമ്മിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇത്തരത്തിൽ 11 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ റെയിൽവേയ്ക്ക് മാത്രമെ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ ഒരാളുടെപോലും വീടോ, ഭൂമിയോ, ആഭരണങ്ങളോ ചികിത്സയ്ക്കുവേണ്ടി വിൽക്കുകയോ പണയപ്പെടുത്തുകയോ ചെയ്യേണ്ടിവന്നിട്ടില്ല. ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയുടെ വലിയ വിജയമാണിതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

രാജ്യത്തെ പത്ത് കോടി പാവപ്പെട്ട ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്ന ദേശീയ ആരോഗ്യ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ഓരോ വർഷവും ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം വരെ ആരോഗ്യ സംരക്ഷണത്തിനായി ലഭിക്കും. ഇതിൽ ആശുപത്രിയിലെ കിടത്തി ചികിത്സയും ഉൾപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP