Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടോം വടക്കനെ മറുകണ്ടം ചാടിച്ച ബിജെപിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി കോൺഗ്രസ്; ബിജെപി മുൻ മുഖ്യമന്ത്രി ബി സി ഖണ്ഡൂരിയുടെ മകൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു

ടോം വടക്കനെ മറുകണ്ടം ചാടിച്ച ബിജെപിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി കോൺഗ്രസ്; ബിജെപി മുൻ മുഖ്യമന്ത്രി ബി സി ഖണ്ഡൂരിയുടെ മകൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു

ഡെറാഡൂൺ: കോൺഗ്രസ് നേതാവ് ടോം വടക്കനെ പാർട്ടിയിൽ എത്തിച്ച ബിജെപിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകി കോൺഗ്രസ്. മുൻ ബിജെപി മുഖ്യമന്ത്രിയുടെ മകനെ പാർട്ടിയിൽ എത്തിച്ചാണ് കോൺഗ്രസ് മറുപടി നൽകിയത്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ബി.സി ഖണ്ഡൂരിയുടെ മകനാണ് കോൺഗ്രസിൽ ചേർന്നത്.

മനീഷ് ഖണ്ഡൂരിയാണ് ബിജെപി ബന്ധം അവസാനിപ്പിച്ചത്. ഡെറാഡൂണിൽ സംഘടിപ്പിച്ച വിശാൽ പരിവർത്തൻ റാലിയിൽ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു കോൺഗ്രസ് പ്രവേശനം. റാലിയിൽ സംസാരിക്കവെ ദേശസുരക്ഷാ വിഷയത്തിൽ മോദി സർക്കാറിനെതിരെ രാഹുൽ ആഞ്ഞടിച്ചു. മനീഷിന്റെ പിതാവ് മുൻ മേജർ ജനറലായ ബി.സി ഖണ്ഡൂരി സൈന്യത്തിന് വേണ്ടിയാണ് ജീവിതം നീക്കിവെച്ചത്. പാർലമെന്റ് പ്രതിരോധ സമിതിയുടെ അധ്യക്ഷനായ അദ്ദേഹം ദേശസുരക്ഷയെ കുറിച്ച് പാർലമെന്റിൽ ചോദ്യം ഉന്നയിച്ചു.

സൈന്യത്തെ കേന്ദ്രസർക്കാർ സഹായിക്കുന്നതിന്റെ യഥാർഥ സത്യം അദ്ദേഹം പരസ്യമായി പറഞ്ഞു. ഇതേതുടർന്ന് ഖണ്ഡൂരിയെ പ്രതിരോധ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കേന്ദ്രസർക്കാർ നീക്കിയെന്നും രാഹുൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP