Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബ ഭാരം ചുമക്കാൻ താൽപര്യമില്ല; അവിവാഹിതർക്ക് സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ നൽകണം; രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം നിഷേധിക്കണം; ലക്ഷ്യമിടുന്നത് പതഞ്ചലിയിലൂടെ ഇന്ത്യയെ സമ്പന്ന രാഷ്ട്രമാക്കുകയെന്ന് ബാബ രാംദേവ്

കുടുംബ ഭാരം ചുമക്കാൻ താൽപര്യമില്ല; അവിവാഹിതർക്ക് സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ നൽകണം; രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം നിഷേധിക്കണം; ലക്ഷ്യമിടുന്നത് പതഞ്ചലിയിലൂടെ ഇന്ത്യയെ സമ്പന്ന രാഷ്ട്രമാക്കുകയെന്ന് ബാബ രാംദേവ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അവിവാഹിതരായി ജീവിതം നയിക്കുന്നവർക്ക് സർക്കാർ കൂടുതൽ സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകണമെന്ന് യോഗ ഗുരു ബാബ രാംദേവ്. വിവാഹശേഷം രണ്ട് കുട്ടികളിലധികമാകുന്നവർക്ക് വോട്ടവകാശം നിഷേധിക്കണമെന്നും രാംദേവ് ആവശ്യപ്പെടുന്നു. തന്നെപ്പോലെ അവിവാഹിത ജീവിതം നയിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്നാണ് യോഗ ഗുരു ബാബാ രാംദേവ് ആവശ്യപ്പെടുന്നത്.

കുടുംബ ഭാരം ചുമക്കാൻ തനിക്ക് താത്പര്യമില്ലെന്നും പതഞ്ജലി പോലുള്ള ഉത്പന്നങ്ങൾ നിർമ്മിച്ച് 2050ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാക്കി മാറ്റാനാണ് താൻ ശ്രമിക്കുന്നതെന്നും രാംദേവ് പറഞ്ഞു. കുടുംബ ജീവിതം നയിക്കാത്തതിനാൽ തനിക്ക് മറ്റെല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നതായും അദ്ദേഹം അവകാശപ്പെട്ടു.കുടുംബ ജീവിതം നയിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. വിവാഹം കഴിച്ചവരും കഴിക്കാത്തവരുമുണ്ട്. വിവാഹ ശേഷം കുട്ടികളുണ്ടാകുമ്പോൾ പിന്നീട് കുടുംബത്തിന് വേണ്ടി മാത്രമായി ജീവിതം മാറ്റിവെക്കപ്പെടുന്നു - രാംദേവ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP