Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോട്ട് അസാധുവാക്കൽ തീരുമാനം വഴിവച്ചത് അഞ്ചുലക്ഷം കോടിയുടെ അഴിമതിക്ക്; അഴിമതിക്കാരായ ബാങ്ക് ഉദ്യോഗസ്ഥരാൽ മോദി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു: ആദ്യം അനുകൂലിച്ച ബാബാ രാംദേവും മോദിക്കെതിരെ രംഗത്ത്

നോട്ട് അസാധുവാക്കൽ തീരുമാനം വഴിവച്ചത് അഞ്ചുലക്ഷം കോടിയുടെ അഴിമതിക്ക്; അഴിമതിക്കാരായ ബാങ്ക് ഉദ്യോഗസ്ഥരാൽ മോദി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു: ആദ്യം അനുകൂലിച്ച ബാബാ രാംദേവും മോദിക്കെതിരെ രംഗത്ത്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനത്തെ ആദ്യം അനുകൂലിച്ച ബാബാ രാംദേവും എതിർപ്പുമായി രംഗത്ത്. മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനം വഴിവച്ചിരിക്കുന്നതു മൂന്ന് മുതൽ അഞ്ച് ലക്ഷം കോടി രൂപയുടെ അഴിമതിക്കാണെന്നു രാംദേവ് പറഞ്ഞു.

അഴിമതിക്കാരായ ബാങ്ക് ഉദ്യോഗസ്ഥരാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും രാംദേവ് പറഞ്ഞു. ഇംഗ്ലീഷ് വെബ്സൈറ്റ് ദി ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് രാംദേവിന്റെ അഴിമതി ആരോപണം. നോട്ട് അസാധുവാക്കൽ തീരുമാനം നടപ്പാക്കിയതിൽ വലിയ വീഴ്‌ച്ച പറ്റിയെന്നും രാംദേവ് കുറ്റപ്പെടുത്തി.

ബാങ്ക് ഉദ്യോഗസ്ഥർമാർ അഴിമതിക്കാരായി മാറുമെന്ന് മോദി ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. അഴിമതിയിൽ റിസർവ് ബാങ്കിലെ ചിലർക്കും പങ്കുള്ളതായി സംശയിക്കുന്നു. ഇത് തികച്ചും ദൗർഭാഗ്യകരമാണ്. രണ്ട് നോട്ടുകൾ ഒരേ സീരിയൽ നമ്പറിൽ അച്ചടിച്ചിട്ടുണ്ടാകുമോ എന്ന സംശയവും രാംദേവ് ഉന്നയിച്ചു. അങ്ങനെയെങ്കിൽ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കനത്ത ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കാനെടുത്ത ചെറിയ തീരുമാനം മാത്രമാണ് ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം. താൻ മൂന്ന് നിർദേശങ്ങളാണ് സർക്കാരിന് മുന്നിൽ വച്ചിരുന്നത്. ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കൽ, കാഷ്ലെസ് സംവിധാനം ഉണ്ടാക്കി പണിമിടപാടുകൾക്ക് നികുതി ചുമത്തുക, ബാങ്കിങ്ങ് സംവിധാനങ്ങളെ സുതാര്യമാക്കുക എന്നിവയാണ് അവ. എന്നാൽ സർക്കാർ ഒന്നുമാത്രമേ നടപ്പാക്കിയുള്ളൂ. മൂന്ന് നിർദേശങ്ങളും നടപ്പാക്കിയാൽ മാത്രമേ അഴിമതിയേയു കള്ളപ്പണത്തേയും തൂത്തെറിയാൻ കഴിയൂ എന്നും രാം ദേവ് പറഞ്ഞു. നോട്ട് അസാധുവാക്കൽ തീരുമാനത്തിൽ നേരത്തെ മോദി സർക്കാരിന് പിന്തുണയുമായി എത്തിയ ആളാണ് രാംദേവ്.

നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നേരിട്ട് അഴിമതി നടത്തിയിട്ടുണ്ടെന്ന് നേരത്തെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അഴിമതിക്ക് തെളിവുകൾ കയ്യിലുണ്ടെന്നും രാഹുൽ പറഞ്ഞിരുന്നു. അഴിമതി പുറത്തു വരാതിരിക്കാനാണ് പാർലമെന്റിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തതെന്നും രാഹുൽ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP