Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്മ പുരസ്‌കാരങ്ങൾ ലഭിക്കുന്നത് രാഷ്ട്രീയ സ്വാധീനമുള്ളവർക്ക്; അവാർഡുകൾക്കായി നടക്കുന്നത് ശക്തമായ വിലപേശലുകളെന്നും ബാബാ രാംദേവ്; കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളിൽ യോഗ ഗുരുവിന് അതൃപ്തിയെന്ന് കോൺഗ്രസ്

പത്മ പുരസ്‌കാരങ്ങൾ ലഭിക്കുന്നത് രാഷ്ട്രീയ സ്വാധീനമുള്ളവർക്ക്; അവാർഡുകൾക്കായി നടക്കുന്നത് ശക്തമായ വിലപേശലുകളെന്നും ബാബാ രാംദേവ്; കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളിൽ യോഗ ഗുരുവിന് അതൃപ്തിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കേന്ദ്രം സമ്മാനിച്ച പത്മ പുരസ്‌കാരം നേരത്തെ നിരസിച്ച യോഗ ഗുരു ബാബാ രാംദേവ് പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തി. പത്മ പുരസ്‌കാരങ്ങൾ ലഭിക്കുന്നത് രാഷ്ട്രീയ സ്വാധീനമുള്ളവർക്കാണെന്ന് ബാബാ രാംദേവ് തുറന്നടിച്ചു. അവാർഡുകൾ ലഭിക്കുന്നതിന് ശക്തമായ വിലപേശലുകളും ചരടുവലികളുമാണ് പിന്നാമ്പുറത്തു നടക്കുന്നതെന്നും രാംദേവ് ആരോപിച്ചു. അതിനിടെ, കേന്ദ്രസർക്കാരിനോടുള്ള അതൃപ്തിയാണ് രാംദേവിന്റെ പ്രതികരണത്തിനു പിന്നിലെന്ന് കോൺഗ്രസ് പ്രതികരിച്ചു.

രാഷ്ട്രീയ സ്വാധീനമുള്ളവർക്കാണ് പത്മാ പുരസ്‌കാരനങ്ങൾ ലഭിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നാണ് ബാബാ രാംദേവ് പറഞ്ഞത്. പത്മ പുരസ്‌കാരങ്ങളും നോബൽ പുരസ്‌കാരവും സമൂഹത്തിലെ നല്ലവർക്കാണ് നൽകുന്നത്. എന്നാൽ ഈ അവാർഡുകൾക്കായി ശക്തമായ വിലപേശലുകളാണ് നടക്കുന്നത്.

രാഷ്ട്രീയ സ്വാധീനമുള്ളവർ പുരസ്‌കാരം നേടുന്നതിൽ വിജയിക്കുന്നുവെന്നും രാംദേവ് കൂട്ടിച്ചേർത്തു. ഡൽഹിയിലാണ് രാംദേവ് മാദ്ധ്യമപ്രവർത്തകരോട് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.

മുമ്പ് പത്മ അവാർഡിനായി തന്റെ പേര് സർക്കാർ പരിഗണിക്കുന്നതിന് എതിരെ രാംദേവ് രംഗത്തെത്തിയിരുന്നു. തനിക്ക് അവാർഡ് നൽകരുതെന്നും സന്ന്യാസിയായ തനിക്ക് പൊതു സേവനമാണ് ലക്ഷ്യമെന്നും അർഹതപ്പെട്ട മറ്റാർക്കെങ്കിലും അവാർഡ് നൽകണമെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് അദ്ദേഹം കത്തെഴുതുകയായിരുന്നു.

അതിനിടെയാണ് രാംദേവിന്റെ വിവാദ പ്രസ്താവനയുടെ ചുവടുപിടിച്ച് കോൺഗ്രസ് ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. മോദി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ രാംദേവ് തൃപ്തനല്ലാത്തതു കാരണമാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചതെന്ന് കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ളതിനാൽ രാംദേവിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും അഹമ്മദ് പരിഹസിച്ചു. എന്നാൽ, പരാമർശം മുഴുവൻ പത്മ പുരസ്‌കാര ജേതാക്കളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ കക്ഷികൾ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP