Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'തന്റെ കാലത്ത് ജീവിച്ചിരുന്നുന്നെങ്കിൽ പെരിയാറിനെ ചെരിപ്പുകൊണ്ട് അടിച്ചേനെ' എന്ന് ബാബ രാംദേവ്; യോഗാചാര്യനെതിരെ തമിഴ്‌നാട്ടിൽ വമ്പൻ പ്രതിഷേധം; പതഞ്ജലി ബഹിഷ്‌കരിക്കണമെന്നും രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം

'തന്റെ കാലത്ത് ജീവിച്ചിരുന്നുന്നെങ്കിൽ പെരിയാറിനെ ചെരിപ്പുകൊണ്ട് അടിച്ചേനെ' എന്ന് ബാബ രാംദേവ്; യോഗാചാര്യനെതിരെ തമിഴ്‌നാട്ടിൽ വമ്പൻ പ്രതിഷേധം; പതഞ്ജലി ബഹിഷ്‌കരിക്കണമെന്നും രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ; യോഗാചാര്യനും വ്യവസായിയുമായ ബാബാ രാംദേവിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം രൂക്ഷമാകുന്നു. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ കമ്പനിയുത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും തമിഴ് സംഘടനകൾ ആഹ്വാനംചെയ്തു.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സാമൂഹികപരിഷ്‌കർത്താവ് പെരിയാർ ഇ.വി. രാമസ്വാമിക്കെതിരേ നടത്തിയ പരാമർശമാണ് രാംദേവിനെ വെട്ടിലാക്കിയത്.

തന്റെ കാലത്ത് ജീവിച്ചിരുന്നുന്നെങ്കിൽ പെരിയാറിനെ ചെരിപ്പുകൊണ്ട് അടിച്ചേനെയെന്ന് ബാബാ രാംദേവ് പറഞ്ഞതാണ് വിവാദമായത്. രാംദേവിന്റെ പ്രസ്താവനയെ ഡി.എം.കെ. അപലപിച്ചു. ഇത് മൂന്നാംതവണയാണ് രാംദേവിന്റെ പ്രസ്താവന തമിഴ്‌നാട്ടിൽ വിവാദമാകുന്നത്. ദൈവങ്ങളെയും ദേവതകളെയും പെരിയാർ ചെരിപ്പുമാല അണിയിച്ചു. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളെ ചെരിപ്പുകൊണ്ട് അടിച്ചു. പെരിയാർ ഇക്കാലത്താണ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ചെരിപ്പുകൊണ്ട് തുടരെത്തുടരെ താൻ അടിച്ചേനേ എന്നാണ് രാംദേവ് ടി.വി. അഭിമുഖത്തിൽ പറഞ്ഞത്. ജീവനോടെ പെരിയാറിന് രക്ഷപ്പെടാനാവില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ അനുയായികൾ ബൗദ്ധിക തീവ്രവാദികളാണെന്നും രാംദേവ് പറഞ്ഞു.

രാംദേവിന്റെ അഭിപ്രായപ്രകടനത്തിനെതിരേ രൂക്ഷവിമർശനമാണ് ഉയർന്നത്. ബ്രാഹ്മണ്യത്തിനും അനാചാരത്തിനും എതിരേ പോരാടിയ സാമൂഹികപരിഷ്‌കർത്താവ് പെരിയാറിനെതിരേ വലതുവാദികൾ നടത്തുന്ന പ്രചാരണത്തെ അപലപിക്കുന്നതായി ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞു. രാംദേവിനെതിരേ സാമൂഹികമാധ്യമങ്ങളിലും ശക്തമായ പ്രതിഷേധമുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP