Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവൾ വലിച്ചെറിയപ്പെട്ടത് റെയിൽവേ ട്രാക്കിൽ കാത്തിരുന്ന മരണത്തിന്റെ കൈകളിലേക്ക്; എന്നാൽ മരണത്തിന് വിട്ടുകൊടുക്കാതെ ദൈവം അവളെ എത്തിച്ചത് മാതൃത്വത്തിന്റെ സ്‌നേഹം തുളുമ്പുന്ന കരങ്ങളിൽ; എട്ടുമാസം പ്രായമുള്ള കാജ്രി വൈകാതെ തന്നെ എലിൻ ക്രിസ്റ്റൻ എന്ന നഴ്‌സിന്റെ മകളായി സ്വീഡനിലേക്ക് പറക്കും

അവൾ വലിച്ചെറിയപ്പെട്ടത് റെയിൽവേ ട്രാക്കിൽ കാത്തിരുന്ന മരണത്തിന്റെ കൈകളിലേക്ക്; എന്നാൽ മരണത്തിന് വിട്ടുകൊടുക്കാതെ ദൈവം അവളെ എത്തിച്ചത് മാതൃത്വത്തിന്റെ സ്‌നേഹം തുളുമ്പുന്ന കരങ്ങളിൽ; എട്ടുമാസം പ്രായമുള്ള കാജ്രി വൈകാതെ തന്നെ എലിൻ ക്രിസ്റ്റൻ എന്ന നഴ്‌സിന്റെ മകളായി സ്വീഡനിലേക്ക് പറക്കും

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: ജനിച്ച് 24 മണിക്കൂർ പിന്നിടുന്നതിന് മുൻപേ അവൾ റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിയപ്പെട്ടു. കണ്ണു പോലും തുറക്കാൻ സമയമായിട്ടില്ലാതിരുന്ന ആ പെൺകുഞ്ഞിനെ മരണം കവരുമെന്നായപ്പോൾ സർവ്വ ലോകങ്ങൾക്കും ഉടയവനായ ദൈവം അവളെ ഏൽപ്പിച്ചത് സുരക്ഷിതമായ കരങ്ങളിൽ.

കഴിഞ്ഞ വർഷമാണ് ബാർമറിലെ റെയിൽവേ ട്രാക്കിൽ ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാതാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. റെയിൽവേ ട്രാക്കിലെ ലൈന്മാന്റെ ശ്രദ്ധയിൽ പെട്ടത് മുതൽ അവളുടെ തലവര തന്നെ മാറകുയായിരുന്നു. കുഞ്ഞിനെ റെയിൽവേ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും കുഞ്ഞിനെ ജോദ്പൂരിലുള്ള നവ് ജീവൻ സൻസ്ഥാൻ എന്ന സ്ഥാപനത്തിലേക്ക് കുഞ്ഞിനെ അയച്ചു.

കാജ്രി എന്ന പേരിട്ട കുഞ്ഞ് അവിടെ കഴിഞ്ഞു വരവേയാണ് സ്വീഡിഷ് യുവതിയായ എലിൻ ക്രിസ്റ്റിൻ എറിക്‌സൺ എന്ന നഴ്‌സ് കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. സൻസ്ഥാന്റെ പോർട്ടലിൽ നിന്നുമാണ് കുഞ്ഞിന്റെ വിവരങ്ങൾ ലഭിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകാതെ തന്നെ അമ്മ കുഞ്ഞുമായി പുറപ്പെടും. ഏകദേശം 50 കുഞ്ഞുങ്ങൾ താമസിക്കുന്ന സ്ഥലമാണ് നവ് ജീവൻ സൻസ്ഥാൻ. ഇവിടെ നിന്നും ആദ്യമായാണ് ഒരു വിദേശ വനിത കുഞ്ഞിനെ ദത്തെടുക്കുന്നത്.

കഴിഞ്ഞ ആറ് മാസമായി കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള നിയമനടപടികൾ പുരോഗിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി ജൂലൈ 27ന് കാജ്രി അമ്മയ്‌ക്കൊപ്പം സ്വീഡനിലേക്ക് പറക്കും. കുഞ്ഞിനെ ട്രാക്കിൽ നിന്നും ലഭിക്കുമ്പോൾ വെറും 1.5 കിലോഗ്രാമായിരുന്നു തൂക്കം. എന്നാൽ കുഞ്ഞ് ഇപ്പോൾ ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു. 44കാരിയായ എലിൻ സ്വീഡനിലെ കുട്ടികളുടെ ആശുപത്രിയിലെ നഴ്‌സാണ്. കജ്രിയുടെ ജനന സർട്ടിഫിക്കറ്റിൽ എലിന്റെ പേരാണ് അമ്മയുടെ സ്ഥാനത്ത് ചേർത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP