Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാല് കാലും മൂന്ന് കൈകളുമുള്ള അത്ഭുതക്കുട്ടി രാജസ്ഥാനിൽ പിറന്നു; ഒപ്പം പിറന്ന കുട്ടി പൂർണ ആരോഗ്യവാൻ; ജയ്പൂരിലെ അത്ഭുത ശിശുവിന്റെ വാർത്ത ആഘോഷമാക്കി ലോക മാധ്യമങ്ങൾ

നാല് കാലും മൂന്ന് കൈകളുമുള്ള അത്ഭുതക്കുട്ടി രാജസ്ഥാനിൽ പിറന്നു; ഒപ്പം പിറന്ന കുട്ടി പൂർണ ആരോഗ്യവാൻ; ജയ്പൂരിലെ അത്ഭുത ശിശുവിന്റെ വാർത്ത ആഘോഷമാക്കി ലോക മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

രാജസ്ഥാൻ: രാജസ്ഥാനിൽ നിന്നുള്ള യുവതി ജന്മം നൽകിയത് നാല് കാലും മൂന്ന് കൈയുമുള്ള പെൺകുഞ്ഞിന്. രാജസ്ഥാനിലെ ടോങ്കിലെ ആശുപത്രിയിൽ വച്ചായിരുന്നു രാജു എന്ന ഇരുപത്തി നാല്കാരി അത്ഭുതക്കുട്ടിക്ക് ജന്മം നൽകിയത്. ഇരട്ടക്കുട്ടികളെയാണ് രാജു പ്രസവിച്ചത്. ഒരാണും ഒരു പെണ്ണും. എന്നാൽ ആൺകുട്ടിക്ക് പ്രശ്‌നങ്ങളൊന്നും തന്നെയില്ല. തികച്ചും ആരോഗ്യവാനായാണ് ജനിച്ചത്. രണ്ട് അധികകാലുകളും ഒരു കൈയും കുഞ്ഞിന്റെ നെഞ്ച് മുഴുവനായി മൂടിയ നിലയിലാണുള്ളത്.

ജനന ശേഷവും ആൺകുട്ടിക്ക് പ്രശ്‌നങ്ങളൊന്നും തന്നെയില്ല. എന്നാൽ പെൺകുഞ്ഞിന് ശ്വസന പ്രശ്‌നമുണ്ടായതോടെ ഓക്‌സിജൻ നൽകിയിരിക്കുകയാണ്. കൂടുതൽ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി കുഞ്ഞിനെ ജയ്പൂരിലെ ആശുപത്രിയിലേക്ക് റെഫർ ചെയ്യാനിരിക്കുകയാണ് ഡോക്ടർമാർ. രാജുവിന്റെ വയറ്റിൽ മൂന്ന് കുട്ടികളുണ്ടെന്നാണ് ഡോക്ടർമാർ കരുതിയത്. എന്നാൽ ഒരു കുട്ടി പെൺകുട്ടിയുടെ ശരീരവുമായി ചേർന്ന രീതിയിലാണ് ജനിച്ചതെന്നാണ് കരുതുന്നത്.

രാജുവും ഭർത്താവ് ബദുലാൽ ഗുർജറും കൂലിപ്പണിക്ക് പോകുന്നവരാണ്. അന്നന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചാണ് കുടുംബം പോറ്റുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കുന്ന ഇവർ ഗർഭ സമയത്ത് അൾട്രാസൗണ്ട് സ്‌കാനിങ്ങിന് വിധേയയായില്ല. അതുകൊണ്ട് തന്നെ താൻ ജന്മം നൽകാൻ പോകുന്നത് ഇരട്ടക്കുട്ടികൾക്കാണെന്ന് രാജുവിന് അറിയില്ലായിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ചതിന് ശേഷം അവർ വളരെ വിഷമത്തിലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. എങ്കിലും ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ അധികകാലുകൾ നീക്കം ചെയ്യാമെന്നാണ്് വിദഗ്ദർ പറയുന്നത്. നേരത്തേയും ജയ്പൂരിൽ നാല് കാലും മൂന്ന് കൈയുമായി കുഞ്ഞ് ജനിച്ചിരുന്നു. പിന്നീട് ശസ്ത്രക്രിയക്ക് വിധേയയാക്കിയതിനെ തുടർന്ന് അത് നീക്കം ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP