Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈയിൽ ഉണ്ടായിരുന്നത് 500 ന്റേയും 1000ന്റേയും നോട്ടുകൾ; പഴയ നോട്ടുകൾ മാറാനാകാതെ വന്നപ്പോൾ ഡോക്ടർ ചികിത്സ നിഷേധിച്ചു; പണം പിന്നീട് അടക്കാമെന്നു പറഞ്ഞിട്ടും നവജാത ശിശുവിന് ദാരുണാന്ത്യം

കൈയിൽ ഉണ്ടായിരുന്നത് 500 ന്റേയും 1000ന്റേയും നോട്ടുകൾ; പഴയ നോട്ടുകൾ മാറാനാകാതെ വന്നപ്പോൾ ഡോക്ടർ ചികിത്സ നിഷേധിച്ചു; പണം പിന്നീട് അടക്കാമെന്നു പറഞ്ഞിട്ടും നവജാത ശിശുവിന് ദാരുണാന്ത്യം

മുംബൈ: പഴയ നോട്ടുകൾ മാറാനാകാതെ വന്നതുമൂലം ഡോക്ടർ ചികിൽസ നിഷേധിച്ചതിനെ തുടർന്ന് മുംബൈയിൽ നവജാതശിശു മരിച്ചെന്ന് ആരോപണം. മുംബൈ ഗോവണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് ആൺകുട്ടി മരിച്ചത്.

അസാധുവായ നോട്ടുകൾ ആശുപത്രികൾ സ്വീകരിക്കണം എന്ന കർശന നിർദ്ദേശം നിലനിൽക്കെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചത്. ചികിത്സ വൈകിയതോടെ ഗോവണ്ടിയിലെ ജീവൻജ്യോത് ആശുപത്രിയിൽ വച്ച് ജഗദീശ് ശർമയുടെയും കിരൺ ശർമയുടെയും കുട്ടിയാണ് മരിച്ചത്.

ഡിസംബർ 7 നായിരുന്നു കിരൺ ശർമ്മയ്ക്ക് പ്രസവ തീയതി കുറിച്ചിരുന്നത്. എന്നാൽ, അമിത രക്തസ്രാവം മൂലം നവംബർ ഒമ്പതിന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. മരപ്പണിക്കാരനായ ജഗദീഷ് ശർമ്മയുടെ കൈയിൽ ഉണ്ടായിരുന്ന 500 നോട്ടുകൾ സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. പണം പിന്നീട് അടക്കാമെന്നു പറഞ്ഞിട്ടും ആശുപത്രി അധികൃതർ കൂട്ടാക്കിയില്ല. 6000 രൂപ മുൻകൂറായി നൽക്കാത്തതിനാൽ കുട്ടിയെ നവജാത തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായതിനെത്തുടർന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അൽപസമയത്തിനകം കുട്ടി മരിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP