Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൃദയശസ്ത്രക്രിയയെ അതിജീവിച്ച ഏറ്റവും ചെറിയ കുഞ്ഞെന്ന ബഹുമതി ഇനി രാജസ്ഥാനിലെ അദ്ഭുതശിശുവിന്; 480 ഗ്രാം ഭാരവും കൈപ്പത്തിയുടെ വലിപ്പവുമുള്ള കുഞ്ഞിന്റെ ജീവൻ നിലർത്തിയത് ഉദയ്പുരിലെ ഗീതാഞ്ജലി ആശുപത്രി

ഹൃദയശസ്ത്രക്രിയയെ അതിജീവിച്ച ഏറ്റവും ചെറിയ കുഞ്ഞെന്ന ബഹുമതി ഇനി രാജസ്ഥാനിലെ അദ്ഭുതശിശുവിന്; 480 ഗ്രാം ഭാരവും കൈപ്പത്തിയുടെ വലിപ്പവുമുള്ള കുഞ്ഞിന്റെ ജീവൻ നിലർത്തിയത് ഉദയ്പുരിലെ ഗീതാഞ്ജലി ആശുപത്രി

ജയ്പുർ: രണ്ടാഴ്ച മുമ്പ് രാജസ്ഥാനിലെ ഉദയ്പുരിൽ ജനിച്ച കുഞ്ഞിന്റെ ഭാരം വെറും 470 ഗ്രാം. ഒരു കൈപ്പത്തിയുടെപോലും വലിപ്പമില്ലാത്ത ഈ ആൺകുഞ്ഞിന് ഹൃദയശസ്ത്രക്രിയ നടത്തി വിജയം കൈവരിച്ചിരിക്കുകയാണ് ഉദയ്പുർ ഏകലിംഗപുരത്തെ ഗീതാഞ്ജലി ആശുപത്രിയിലെ ഡോക്ടർമാർ. എസ്‌പി. ജയിൻ എന്നയാളാണ് കുട്ടിയുടെ പിതാവ്.

ഗർഭാവസ്ഥയിൽ 28 ആഴ്ചമാത്രം പൂർത്തിയാക്കിയപ്പോഴായിരുന്നു ഇതുവരെ പേരിടാത്ത കുഞ്ഞിന്റെ ജനനം. കണ്ണുകൾ മുഴുവനായി ഉണ്ടായിട്ടില്ലാത്ത, ശ്വാസകോശവും തൊലിയും പൂർണമായിട്ടില്ലാത്ത കുഞ്ഞ് ആശുപത്രി അധികൃതർക്ക് കനത്ത വെല്ലുവിളിയായിരുന്നു. എന്നാൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നതിൽ ആശുപത്രി വിജയിച്ചു.

ഹൃദയത്തിലെ രണ്ടു രക്തധമനികൾ കൂടിച്ചേർന്നിരിക്കുന്ന പ്രശ്‌നവും കുഞ്ഞ് നേരിട്ടിരുന്നു. ഗർഭത്തിലായിരുമ്പോൾ ഇത് സാധാരണമാണ്. എന്നാൽ പ്രസവത്തോടെ ധമനികൾ വേർപെടുകയാണ് പതിവ്. ഇത് നടന്നിട്ടില്ലെങ്കിൽ മരുന്നുകൊടുത്തു മാറ്റും. മരുന്നും ഫലിച്ചില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും. ഈ സാഹചര്യമാണ് ഈ കുഞ്ഞിനുണ്ടായിരുന്നത്.

അതേസമയം ഇത്രയും ചെറിയ കുഞ്ഞിന് ശസ്ത്രക്രിയ നടത്തുന്നത് ആശുപത്രി അധികൃതർക്ക് വലിയ വെല്ലുവിളി ആയിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം കുഞ്ഞിനെ തൊടാൻപൊലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റാനും സാധ്യമല്ലായിരുന്നു.

തുടർന്ന് ഗീതാജ്ഞലി ആശുപത്രിയിൽതന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ലോകത്ത് ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന ഏറ്റവും ചെറിയ കുഞ്ഞായും ഇതോടെ ഇവൻ മാറി. ശസ്ത്രക്രിയ വിജയച്ചതിൽ ഡോക്ടർമാരെ കുഞ്ഞിന്റെ പിതാവ് ജെയിൻ അഭിനന്ദിച്ചു. തന്റെ മകൻ അതിധീരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP