Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രസവത്തിനിടെ ശക്തിയായി നഴ്‌സ് പുറത്തേക്ക് വലിച്ചു കുട്ടി രണ്ടായി മുറിഞ്ഞു; മുറിഞ്ഞ ശരീരത്തിന്റെ ഒരു ഭാഗം ഗർഭപാത്രത്തിൽ കുടുങ്ങി; ദാരുണ സംഭവം രാസ്ഥാൻ ജയ്സാൽമറിലെ സർക്കാർ ആശുപത്രിയിൽ; ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്റെ അമ്മയും അച്ഛനും രംഗത്ത്; പ്രാഥമിക അന്വേഷണത്തിൽ രണ്ടു ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

പ്രസവത്തിനിടെ ശക്തിയായി നഴ്‌സ് പുറത്തേക്ക് വലിച്ചു കുട്ടി രണ്ടായി മുറിഞ്ഞു; മുറിഞ്ഞ ശരീരത്തിന്റെ ഒരു ഭാഗം ഗർഭപാത്രത്തിൽ കുടുങ്ങി; ദാരുണ സംഭവം രാസ്ഥാൻ ജയ്സാൽമറിലെ സർക്കാർ ആശുപത്രിയിൽ; ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്റെ അമ്മയും അച്ഛനും രംഗത്ത്; പ്രാഥമിക അന്വേഷണത്തിൽ രണ്ടു ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ:പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി പുറത്തക്കു വലിച്ചതിനെത്തുടർന്ന കുട്ടി രണ്ടായി മുറിഞ്ഞു. മുറിഞ്ഞ ശരീരത്തിന്റെ ഒരു ഭാഗം ഗർഭപാത്രത്തിൽ കുടുങ്ങി. അതീവ ദാരുണ സംഭവം അരങ്ങേറിയത് സർക്കാർ ആശുപത്രിയിൽ. രാസ്ഥാൻ ജയ്സാൽമറിലെ സർക്കാർ ആശുപത്രിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്റെ അമ്മയും അച്ഛനും രംഗത്തെത്തി.

പ്രസവം നടന്നെന്നും മറുപിള്ള ഗർഭപാത്രത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് ആശുപത്രി വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നതെന്ന് കുട്ടിയുടെ പിതാവ് തിലോക് ഭാട്ടി ആരോപിക്കുന്നു. ഇത്രയും വലിയ ഗുരുതര പിഴവ് സംഭവിച്ചിട്ടും ആശുപത്രി വൃത്തങ്ങൾ തെറ്റ് മറയ്ക്കാനാണ് ശ്രമിച്ചതെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.

രാംഗഢിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഗർഭപാത്രത്തിൽ കുടുങ്ങിയ കുഞ്ഞിന്റെ മറുപാതിയും കൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് തന്നെ റഫർ ചെയ്‌തെന്നു കുട്ടിയുടെ മാതാവായ ദീക്ഷ കൻവാർ ആരോപിക്കുന്നു. ഇത്രയും ഗുരുതരമായ പിഴവ് സംഭവിച്ച വിവരം ആശുപത്രിയിലെ ഡോക്ടർമാരോ നഴ്സുമാരോ ദീക്ഷയെയോ ഭർത്താവിനെയോ അറിയിച്ചിരുന്നില്ല. പകരം പുറത്തു വന്ന കുട്ടിയുടെ ശരീരഭാഗം ഒളിപ്പിക്കാനാണ് അവർ ശ്രമിച്ചത്.

റഫർ ചെയ്തതനുസരിച്ച് ഉമൈദ് ആശുപത്രിയിലെത്തിയപ്പോഴാണ് യഥാർഥ സംഭവം ഇവരറിയുന്നത്. തുടർന്ന് ദമ്പതിമാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഗുരുതര അനാസ്ഥമൂലം ജീവൻനഷ്ടപ്പെട്ടു എന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കിയ പൊലീസുകാർ രണ്ട് ജീവനക്കാർക്കെതിരേ ഐപിസി സെക്ഷൻ 304(എ) 336 എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. രാംഗഢിലെ സർക്കാർ ആശുപത്രിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ പുറത്തു വന്ന ശരീരഭാഗം പൊലീസ് കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP