Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാടുചുറ്റാൻ ബലൂണിൽ പറന്നു; എത്തിച്ചേർന്നത് ജയിൽ വളപ്പിൽ; വിനോദസഞ്ചാരികൾക്ക് പറ്റിയ പറ്റ്

നാടുചുറ്റാൻ ബലൂണിൽ പറന്നു; എത്തിച്ചേർന്നത് ജയിൽ വളപ്പിൽ; വിനോദസഞ്ചാരികൾക്ക് പറ്റിയ പറ്റ്

ജയ്പൂർ: നാടിന്റെ ഭംഗി ആസ്വദിക്കാൻ ബലൂണിൽ പറന്നുയർന്ന വിനോദസഞ്ചാരികൾ ഒടുവിൽ എത്തിച്ചേർന്നത് ജയിൽ വളപ്പിൽ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം ജയ്പൂരിലെ ഒട്ടകപ്രദർശനത്തിന്റെ ഭാഗമായി നടന്ന ബലൂൺ യാത്രയാണ് വിവാദമായത്. ഉത്സാഹത്തോടെ ബലൂൺ യാത്ര ആരംഭിച്ചുവെങ്കിലും കാറ്റ് ശക്തമായതോടെ ബലൂൺ നിയന്ത്രണാതീതമാകുകയും ഒടുവിൽ ജയിൽ വളപ്പിനുള്ളിൽ പതിക്കുകയുമായിരുന്നു.

എവിടെയാണ് എത്തപ്പെട്ടത് എന്നുപോലും വ്യക്തമാകാത്ത അവസ്ഥയിലായിരുന്നു യാത്രികർ. ഓടിയടുത്ത ജയിൽ അധികൃതർ ബലൂൺ യാത്രികരെ ചോദ്യം ചെയ്തു. ഇവർ നിരപരാധികളാണെന്ന് ബോധ്യമായെങ്കിലും ബലൂൺ ഓപ്പറേറ്റർമാർക്കെതിരെ കേസെടുത്തു. ബലൂൺ യാത്ര സംഘടിപ്പിച്ച കമ്പനിയുടെ ലൈസൻസ് ജില്ലാ ഭരണകൂടം റദ്ദാക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP