Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീതാറാം യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പറഞ്ഞ വൃന്ദ കാരാട്ടിനെതിരെ ബംഗാൾ ഘടകം; കോൺഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്നു തീരുമാനിച്ചിട്ടില്ലെന്ന് പിബി അംഗം മുഹമ്മദ് സലീം; പാർട്ടി കോൺഗ്രസിൽ തീരുമാനമെടുത്തിട്ടുള്ളത് രാഷ്ട്രീയ ലൈനിനെപ്പറ്റി മാത്രമെന്നും സലിം

സീതാറാം യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പറഞ്ഞ വൃന്ദ കാരാട്ടിനെതിരെ ബംഗാൾ ഘടകം; കോൺഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്നു തീരുമാനിച്ചിട്ടില്ലെന്ന് പിബി അംഗം മുഹമ്മദ് സലീം; പാർട്ടി കോൺഗ്രസിൽ തീരുമാനമെടുത്തിട്ടുള്ളത് രാഷ്ട്രീയ ലൈനിനെപ്പറ്റി മാത്രമെന്നും സലിം

ഹൈദരബാദ്: യെച്ചൂരി-കാരാട്ട് പോരിന് ഇനിയും ശമനമായിട്ടില്ലെന്ന് വ്യക്തമാക്കി പാർട്ടി കോൺഗ്രസിനിടെ നേതാക്കൾ തമ്മിൽ വാക് യുദ്ധം. ച്ചൂരി ലൈൻ പാർട്ടി സ്വീകരിച്ചിട്ടില്ലെന്ന വൃന്ദാ കാരാട്ടിന്റെ പ്രസ്താവനയാണ് ഇന്ന് വിവാദത്തിന് ഇടയാക്കിയത്. ഈ നിലപാടിനെ തള്ളിക്കൊണ്ടാണ് ബംഗാൾ ഘടകം രംഗത്തെത്തിയത്. കോൺഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്നു തീരുമാനിച്ചിട്ടില്ലെന്നു പിബി അംഗം മുഹമ്മദ് സലീം പറഞ്ഞു. പാർട്ടി കോൺഗ്രസിൽ തീരുമാനമെടുത്തിട്ടുള്ളത് രാഷ്ട്രീയ ലൈനിനെപ്പറ്റി മാത്രമാണ്. തിരഞ്ഞെടുപ്പിൽ കൈക്കൊള്ളേണ്ട നിലപാട് അപ്പോൾ സ്വീകരിക്കുമെന്നും മുഹമ്മദ് സലീം വ്യക്തമാക്കി.

ബംഗാളിലെ കോൺഗ്രസുമായുള്ള സിപിഎം സഹകരണം തുടരില്ലെന്നു വൃന്ദാ കാരാട്ട് നേരത്തേ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണ പാടില്ലെന്ന രാഷ്ട്രീയ നിലപാടു തിരുത്തിച്ചു യച്ചൂരിയും കൂട്ടരും വെള്ളിയാഴ്ച പാർട്ടി കോൺഗ്രസിൽ മേൽക്കൈ നേടിയതിനു പിന്നാലെയായിരുന്നു ഇത്.

സിപിഐഎമ്മിൽ ഭിന്നത ഉണ്ടെന്ന പ്രചരണം മാധ്യമ സൃഷ്ടി മാത്രമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നും ബൃന്ദ വ്യക്തമാക്കിയിരുന്നു. ബിജെപിയെ തറപറ്റിക്കാൻ ചില നീക്കുപോക്കുകൾ ആവശ്യമാണ്. അതിന്റെ അർത്ഥം ദേശീയ തലത്തിൽ സഖ്യമുണ്ടാക്കുമെന്നല്ല. പ്രാദേശിക പാർട്ടികളുമായുള്ള സഖ്യം സാഹചര്യങ്ങൾ അനുസരിച്ച് സംസ്ഥാന ഘടകങ്ങൾ തീരുമാനിക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു.

ഹൈദരാബാദിൽ നടന്ന 22-ാം പാർട്ടി കോൺഗ്രസിൽ, കോൺഗ്രസുമായി ധാരണയാകാം, പക്ഷേ രാഷ്ട്രീയസഖ്യം പാടില്ല എന്ന തരത്തിൽ രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികയിൽ മാറ്റം വരുത്തിയിരുന്നു. കോൺഗ്രസുമായി ഒരു ധാരണയും പാടില്ലെന്നായിരുന്നു പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കേരള ഘടകത്തിന്റെ പിടിവാശിയും ഇതായിരുന്നു. രാഷ്ട്രീയ പ്രമേയത്തിൽ 16 സംസ്ഥാനങ്ങൾ രഹസ്യവോട്ട് ആവശ്യപ്പെട്ടത് കാരാട്ട് പക്ഷത്തിന് തിരിച്ചടിയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങൾക്കും അംഗീകരിക്കാവുന്ന വഴിതേടി ഭിന്നത ഒഴിവാക്കുകയായിരുന്നു.

പാർട്ടി കോൺഗ്രസിൽ ആർക്കും ജയമോ തോൽവിയോ ഉണ്ടായിട്ടില്ലെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. പാർട്ടി ഒറ്റക്കെട്ടാണെന്നും ഭിന്നതകളില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP