Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരത്തിലെ കുഴിയടയ്ക്കാത്തതിൽ പ്രതിഷേധിച്ച് നഗരത്തിൽ 'മുതല'യിറങ്ങി; ബംഗളൂരുവിനെ ഞെട്ടിച്ചും കണ്ണു തുറപ്പിച്ചും നഞ്ചുണ്ട സ്വാമിയുടെ കലാസൃഷ്ടി

നിരത്തിലെ കുഴിയടയ്ക്കാത്തതിൽ പ്രതിഷേധിച്ച് നഗരത്തിൽ 'മുതല'യിറങ്ങി; ബംഗളൂരുവിനെ ഞെട്ടിച്ചും കണ്ണു തുറപ്പിച്ചും നഞ്ചുണ്ട സ്വാമിയുടെ കലാസൃഷ്ടി

ബംഗളൂരു: തിരക്കേറിയ നഗരത്തിൽ നടുറോഡിൽ ഒരു മുതലയെ കണ്ടാൽ എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം. അലറിവിളിച്ച് ഓടാൻ പിന്നെ മറ്റു കാരണമൊന്നും വേണ്ട.

എന്നാൽ, ബംഗളൂരുവിലെ നിരത്തിൽ മുതലയിറങ്ങുക തന്നെ ചെയ്തു. റോഡിലെ ഗട്ടറുകൾ ദുരിതമയമായതോടെ പ്രതിഷേധ സൂചകമായാണ് സുൽത്താൻ പാളയ മെയിൻ റോഡിൽ മുതലയിറങ്ങിയതെന്നു മാത്രം.

റോഡിലെ കുണ്ടും കുഴിയും പൊതുജനങ്ങൾക്കു തീരാദുരിതമായതോടെയാണ് കലാകാരനായ ബാദൽ നഞ്ചുണ്ടസ്വാമി തന്റെ 'മുതല'യുമായി നിരത്തിലെത്തിയത്. ഫൈബർ കൊണ്ടു നിർമ്മിച്ച 20 കിലോ ഭാരമുള്ള മുതലയെയാണ് നഞ്ചുണ്ട സ്വാമി പ്രതിഷേധ സൂചകമായി നിരത്തിലിറക്കിയത്. ഒരാഴ്ച സമയമെടുത്ത് 6000 രൂപ ചെലവിലാണ് നഞ്ചുണ്ട സ്വാമി ഫൈബർ മുതലയെ നിർമ്മിച്ചത്.

പ്രതിഷേധ 'മുതല'യ്ക്ക് പിന്നീട് നഗരവാസികളും പിന്തുണ നൽകി. തന്റെ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ ക്യാമറയിലൊപ്പിയെടുത്ത് സോഷ്യൻ മീഡിയ വഴി നഗരസഭാ അധികൃതർക്കും പൊലീസിനും ടാഗ് ചെയ്യാനും ഈ മുപ്പത്തിയാറുകാരൻ മറന്നില്ല. ലോക നിലവാരത്തിലുള്ളതെന്ന് അവകാശപ്പെടുന്ന ബംഗളൂരു നഗരത്തിലെ 422 പ്രധാന റോഡുകളിലായി രണ്ടായിരത്തിലേറെ ഗട്ടറുകളുണ്ടെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP