Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേ ഇവനാണ് നുമ്മ പറഞ്ഞ കള്ളൻ..! ഹരിയാനയിൽ ബാങ്ക് കൊള്ളയടിച്ചത് 125 അടി നീളത്തിൽ തുരങ്കം തീർത്ത്

ദേ ഇവനാണ് നുമ്മ പറഞ്ഞ കള്ളൻ..! ഹരിയാനയിൽ ബാങ്ക് കൊള്ളയടിച്ചത് 125 അടി നീളത്തിൽ തുരങ്കം തീർത്ത്

ഠിച്ച കള്ളന്മാരെപ്പറ്റി നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ മറ്റ് കള്ളന്മാർക്ക് അപാരമായ മാതൃകയേകുന്ന മോഷണവിദ്യകൾ പയറ്റുന്ന കള്ളന്മാരെ പഠിപ്പിക്കുന്ന കള്ളന്മാരെന്നു വിളിക്കാമെന്ന് തോന്നുന്നു. ഹരിയാനയിൽ 125 അടി തുരങ്കം തീർത്ത് ബാങ്ക് കൊള്ളയടിച്ച മഹാതസ്‌കരസംഘത്തെ ഈ ഗണത്തിൽ ഉൾപ്പെടുത്താം.

ഹരിയാനയിലെ ഗോഹന ടൗൺഷിപ്പിലാണ് നാടിനെ നടുക്കിയ ഈ വൻകവർച്ച അരങ്ങേറിയത്. ബാങ്കിന്റെ സ്‌ട്രോംഗ് റൂം കൊള്ളയടിക്കാൻ വേണ്ടി 125 അടി ദൂരത്ത് നിന്നും ഈ കള്ളൻ തുരങ്കം കുഴിച്ചെത്തുകായിരുന്നു. തുടർന്ന് സ്‌ട്രോംഗ്‌റൂമിലെത്തിയ ഇയാൾ കോടിക്കണക്കിന് രൂപയും വിലയേറിയ വസ്തുക്കളും കവരുകയുമായിരുന്നു. ഇന്നലെ രാവിലെയാണ് കവർച്ചയെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ശനിയാഴ്ച രാത്രിക്കും തിങ്കളാഴ്ച പുലർച്ചയ്ക്കും ഇടയിലാണ് കവർച്ചാസംഘം പദ്ധതി നടപ്പിലാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

ബോളിവുഡ് ചിത്രമായ ദൂമിലെ കവർച്ചയോട് സാമ്യമുള്ളതാണ് ഇപ്പോൾ നടന്നിരിക്കുന്നത്. അതിന് പുറമെ സമീപകാലത്ത് നടന്ന കവർച്ചകളോടും ഇതിന് സാദൃശ്യമുണ്ട്. 2007ൽ മലപ്പുറത്തെ ചേലേമ്പ്രയിൽ നടന്ന ബാങ്ക് കവർച്ചയും ഏറെക്കുറെ ഇത്തരത്തിലുള്ള ഒന്നായിരുന്നു.

സ്‌ട്രോംഗ് റൂമിലുള്ള 360 ലോക്കറുകൾക്ക് പുറമെ മറ്റ് 90 ലോക്കറുകൾ കൂടി കള്ളന്മാർ തുറന്നിട്ടുണ്ടെന്നാണ് ബാങ്ക് മാനേജർ ദേവീന്ദർ മാലിക്ക് പറയുന്നത്. തലസ്ഥാനമായ ചണ്ഡീഗഡിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള ഗോന, സോനാപാട്ട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മോഷ്ടാക്കൾ നിർമ്മിച്ച് തുരങ്കത്തിന് 2.5 അടി വ്യാസമുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിന് സമീപമുള്ള ഉപയോഗശൂന്യമായ കെട്ടിടത്തിൽ നിന്നാണ് മോഷ്ടാക്കൾ തുരങ്കം കുഴിച്ച് ബാങ്കിലെത്തിയത്. തങ്ങളുടെ പ്രവർത്ത് മറ്റുള്ളവർ കാണാതിരിക്കാൻ മോഷ്ടാക്കൾ പ്രസ്തുത കെട്ടിടത്തിന്റെ ജനാലകൾ കാർഡ്‌ബോർഡ് വച്ച് അടച്ചിരുന്നു.

ഈ കവർച്ച തികച്ചും ആസൂത്രിതമാണെന്നും മാസങ്ങൾക്ക് മുമ്പെ ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടത്തിയിരിക്കാൻ സാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ തങ്ങൾ പഠിക്കുകയാണെന്നും അതിലൂടെ കഴിഞ്ഞ ആഴ്ചകളിൽ ബാങ്ക് സന്ദർശിച്ച സംശയമുള്ളവരെ കണ്ടെത്താമെന്നുമാണ് ഗോനയിലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് രാജീവ് ദേശ്വാൾ പറയുന്നത്. എന്നാൽ ബാങ്കിന്റെ സ്‌ട്രോംഗ് റൂമിൽ സിസിടിവി ക്യാമറൾ ഇൻസ്റ്റാൾ ചെയ്തിരുന്നില്ല. കവർച്ചയുടെ വിവരമറിഞ്ഞ് ജനം പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖിയിലേക്ക് കുതിച്ചെത്തിയെങ്കിലും പൊലീസ് ആരെയും അകത്തേക്ക് കടത്തിവിട്ടില്ല.

ഒരു കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന ചേലേമ്പ്ര ബാങ്കിൽ മോഷ്ടാക്കൾ കവർച്ച നടത്തിയതും ഏതാണ്ട് ഇതേ രീതിയിലായിരുന്നു. ഈ ബാങ്കിന്റെ സ്‌ട്രോംഗ് റൂമിൽ കയറിയ മോഷ്ടാക്കൾ അന്ന് 80 കിലോഗ്രാം സ്വർണവും പണവും കവർന്നിരുന്നു. ഇതിന്റെ മൊത്തം മൂല്യം 80 ദശലക്ഷം രൂപയാണെന്ന് കണക്കാക്കിയിരുന്നു. കുറഞ്ഞ കാലത്തിനുള്ളിൽ പൊലീസ് ഈ കവർച്ചയുമായി ബന്ധപ്പെട്ട നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അപഹരിച്ച സ്വർണവും പണവും കണ്ടെത്തുകയും ചെയ്തു. ഋത്വിക് റോഷൻ അഭിനയിച്ച് ധൂം എന്ന ചിത്രത്തിലെ കവർച്ചയാൽ പ്രചോദിതരായാണ് തങ്ങൾ ഈ കവർച്ച നടത്തിയതെന്നാണ് അന്ന് സംഘത്തലവൻ വെളിപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP