Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജൻധൻ ബാങ്ക് അക്കൗണ്ടിൽ 500 രൂപ വീതം നിക്ഷേപിക്കുക മൂന്ന് മാസം; പണം ഇട്ട് തുടങ്ങുക വെള്ളിയാഴ്‌ച്ച മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ

ജൻധൻ ബാങ്ക് അക്കൗണ്ടിൽ 500 രൂപ വീതം നിക്ഷേപിക്കുക മൂന്ന് മാസം; പണം ഇട്ട് തുടങ്ങുക വെള്ളിയാഴ്‌ച്ച മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിൽ മുതൽ 500 രൂപ കേന്ദ്ര സർക്കാർ നിക്ഷേപിക്കും. വെള്ളിയാഴ്ച മുതലാണ് പണം നിക്ഷേപിച്ച് തുടങ്ങുക. മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുക. എന്നാൽ, തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ പണം പിൻവലിക്കാൻ അനുവദിക്കില്ല.

രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടർന്ന് പാവപ്പെട്ടവർക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരമാണിത്. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളിൽനിന്ന് പണം നൽകുക. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കിൽ ഏപ്രിൽ മുന്നിന് പണമെടുക്കാം.

രണ്ടോ മൂന്നോ ആണെങ്കിൽ ഏപ്രിൽ നാലിനാണ് പണം നൽകുക. 4 ഉം 5ഉം ആണെങ്കിൽ ഏപ്രിൽ 7നും, 6ഉം 7ഉം ആണെങ്കിൽ ഏപ്രിൽ 8,  8ഉം 9ഉം ആണെങ്കിൽ ഏപ്രിൽ 9നും പണം നിക്ഷേപിക്കും. ഏപ്രിൽ ഒമ്പതാം തിയതിക്കുശേഷം എന്നുവേണമെങ്കിലും അക്കൗണ്ട് ഉടമകൾക്ക് പണംപിൻവലിക്കാം.

പണം പിൻവലിക്കാനായി കൂട്ടത്തോടെ ഉപഭോക്താക്കൾ വരരുതെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ അഭ്യർത്ഥിച്ചിട്ടുണ്ട്. നിശ്ചിത തിയതിക്കുശേഷം എന്നുവേണമെങ്കിലും പണം പിൻവലിക്കാനുള്ള അവസരമുണ്ട്. റൂപെ കാർഡ് ഉപയോഗിച്ച് അടുത്തുള്ള എടിഎംവഴിയും പണം പിൻവലിക്കാൻ കഴിയും. ഏതുബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അതിന് ചാർജ് ഈടാക്കില്ലെന്ന് സർക്കാർതന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP