Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരോധിത നോട്ടുകളുടെ വൻ ശേഖരം പിടികൂടി പൊലീസ്; കണ്ടെടുത്തത് മൂന്ന് കോടി രൂപയുടെ നോട്ടുകൾ; പിടികൂടിയ പ്രതികളിൽ ഒരാൾ ജനപ്രതിനിധി

നിരോധിത നോട്ടുകളുടെ വൻ ശേഖരം പിടികൂടി പൊലീസ്; കണ്ടെടുത്തത് മൂന്ന് കോടി രൂപയുടെ നോട്ടുകൾ; പിടികൂടിയ പ്രതികളിൽ ഒരാൾ ജനപ്രതിനിധി

പൂണെ: 2016 നവംബർ 8ന് രാത്രി പ്രഖ്യാപിച്ച നോട്ട് നിരോധനം കഴിഞ്ഞ് രണ്ട് വർഷമാകുമ്പോൾ നിരോധിത നോട്ടുകളുെട വൻ ശേഖരം പിടികൂടി പൊലീസ്. മൂന്ന് കോടി രൂപയോളം മൂല്യമുള്ള നിരോധിക്കപ്പെട്ട കറൻസി നോട്ടുകളുടെ ശേഖരം പൊലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ നിന്നാണ് നിരോധിക്കപ്പെട്ട നോട്ടുകൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 48,000 നോട്ടുകളാണ് ഖടക് പൊലീസ് സംഘം പിടിച്ചെടുത്തത്. 2.99 കോടി രൂപയുടെ നോട്ടുകളാണുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പേരിലൊരാൾ മുൻസിപ്പൽ കൗൺസിലറാണ്. നോട്ട്കെട്ടുകൾ കൈമാറാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് ഇവിടേക്കെത്തിയത്.കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP