Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗാളിലെ കലാപ മേഖലകൾ സന്ദർശിക്കാനെത്തിയ ബിജെപി നേതാക്കളെ പൊലീസ് തടഞ്ഞു; തടഞ്ഞത് മീനാക്ഷി ലേഖി അടക്കമുള്ള നേതാക്കളെ; പൊലീസ് തടഞ്ഞാലും കലാപമേഖല സന്ദർശിക്കുമെന്ന് ബിജെപി നേതാക്കൾ; കലാപത്തിന് പിന്നിൽ വിദേശ ഇടപെടലുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കേന്ദ്ര സർക്കാർ

ബംഗാളിലെ കലാപ മേഖലകൾ സന്ദർശിക്കാനെത്തിയ ബിജെപി നേതാക്കളെ പൊലീസ് തടഞ്ഞു; തടഞ്ഞത് മീനാക്ഷി ലേഖി അടക്കമുള്ള നേതാക്കളെ; പൊലീസ് തടഞ്ഞാലും കലാപമേഖല സന്ദർശിക്കുമെന്ന് ബിജെപി നേതാക്കൾ; കലാപത്തിന് പിന്നിൽ വിദേശ ഇടപെടലുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കേന്ദ്ര സർക്കാർ

കൊൽക്കത്ത: കലാപം ആളിപ്പടരുന്ന ബംഗാളിലെ ബസിർഹത് സന്ദർശിക്കാനെത്തിയ ബിജെപി ദേശീയ നേതൃത്വത്തിലെ മൂന്ന് എംപിമാരെ പശ്ചിമബംഗാളിൽ പൊലീസ് അറസ്റ്റ് ചെയ്തു. മീനാക്ഷി ലേഖി, ഓം മാതൂർ, സത്യപാൽ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബസിർഹത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇവർ അറസ്റ്റിലായത്.

ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിർദേശ പ്രകാരമാണ് നാലംഗ സംഘം കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയത് .ഡംഡം വിമാനത്താവളത്തിന് സമീപമുള്ള മൈക്കിൾ നഗറിലാണ് ഇവരെ പൊലീസ് തടഞ്ഞു നിർത്തിയത്. വെള്ളിയാഴ്‌ച്ച ബിജെപിയുടെ സംസ്ഥാന നേതാവിനെ ഇതേ സ്ഥലത്ത് പൊലീസ് തടഞ്ഞു വെച്ചിരുന്നു.

ഈയാഴ്‌ച്ച വംശീയ ലഹള നടന്ന ബസിർഹത് മേഖലയുടെ വിവിധ ഭാഗങ്ങളിൽ മീനാക്ഷി ലേഖിക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവ് പൊലീസ് ഇറക്കിയിരുന്നു.അതേസമയംപൊലീസ് നടപടിക്കെതിക്കെതിരെ അതിശക്തമായാണ് മീനാക്ഷി ലേഖി പ്രതികരിച്ചത്. 'നിങ്ങൾ അവകാശപ്പെടുന്നത് ഇവിടെ സ്ഥിതി ഗതികൾ നിയന്ത്രണവിധേയമാണെന്നാണ്. എന്നിട്ടും നിങ്ങൾ ഞങ്ങളെ തടയുന്നു' തന്നെ തടഞ്ഞ പൊലീസുകാരോട് മീനാക്ഷി ലേഖി പറഞ്ഞു.

എന്നാൽ ഇതിലൊന്നവും തങ്ങൾ തളരില്ലെന്നും ബസിർഹത്തിൽ പോയി അവിടുത്തെ ജനങ്ങളോട സംസാരിക്കുകയും പ്രദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഞങ്ങൾ ചോദിച്ച് മനസ്സിലാക്കുക തന്നെ ചെയ്യുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ബസിർഹത്, ബദൂരിയ, ദേഗാങ്ക എന്നിങ്ങനെയുള്ള ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളെയാണ് കലാപം കാര്യമായി ബാധിച്ചത്.വാഹനങ്ങളുടം കടകളും വീടുകളും ആൾക്കൂട്ടം തീയിട്ട് നശിപ്പിച്ചു. പുറത്തു നിന്നുള്ള ഗുണ്ടകളാണ് പ്രദേശത്ത് അക്രമം അഴിച്ചു വിടുന്നതെന്നാണ് പ്രദേശവാസികളിൽ പലരും ആരോപിക്കുന്നത്.വെള്ളിയാഴ്‌ച്ച കോൺഗ്രസ്സ്, സി.പി.എം നേതാക്കളെ അക്രമബാധിത പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് സർക്കാർ തടഞ്ഞിരുന്നു. പ്രതിപക്ഷ നേതാക്കളോട് പ്രദേശം സന്ദർശിക്കരുതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടിരുന്നു.

ദിവസങ്ങളായി നടക്കുന്ന വർഗീയ കലാപത്തിനുപിന്നിൽ വിദേശ ഇടപെടലും സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സംസ്ഥാനസർക്കാരിനോടും കേന്ദ്ര ഏജൻസികളോടും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

ബദൂരിയയിൽ ഒരു ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്നാരംഭിച്ച സംഘർഷത്തെ മുതലെടുക്കാൻ അതിർത്തിക്കപ്പുറത്തുനിന്ന് ശ്രമങ്ങളുണ്ടായിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബസിർഹത്, ബദൂരിയ, ദേഗാങ്ക എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതായി സംസ്ഥാനസർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ബാരാസത്-ഹസ്നാബാദ്, ബാരാസത്-ബൊൻഗാവോൺ പ്രദേശങ്ങളിലേക്കുള്ള തീവണ്ടി സർവീസുകൾ പ്രതിഷേധക്കാർ തടഞ്ഞു.

കലാപത്തിന് തുടക്കംകുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട പതിനേഴുകാരനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. എന്നാൽ, സംഭവസമയത്ത് തന്റെ സിം കാർഡ് നഷ്ടപ്പെട്ടിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഫേസ്‌ബുക്കിൽ വളരെ സജീവമായ ഇയാളുടെ ടൈംലൈനിൽ ഇതുവരെ ഇത്തരത്തിലുള്ള പോസ്റ്റുകളൊന്നും കണ്ടിട്ടില്ലെന്നും ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന സംശയമുണ്ടെന്നും സമീപവാസികൾ പറയുന്നു.

2016 ജനുവരിയിൽ മാൽഡയിലുണ്ടായ സംഘർഷത്തിന് സമാനമായാണ് ഇപ്പോൾ ബസിർഹതിൽ നടന്ന കലാപവുമെന്നാണ് കേന്ദ്ര ഏജൻസികളുടെ പ്രാഥമിക നിരീക്ഷണം. നിലവിലെ കലാപത്തിൽ കറൻസിനോട്ടുകളുടെ വ്യാപകമായ ഉപയോഗം ഉണ്ടായിരുന്നുവെന്നും ഉന്നതവൃത്തങ്ങൾ സംശയിക്കുന്നു.

ഗൂർഖാലാൻഡ് പ്രക്ഷോഭങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനായുള്ള സംസ്ഥാനസർക്കാരിന്റെ ശ്രമമാണ് കലാപമെന്നാണ് ബിജെപി. വാദം.എന്നാൽ, ബിജെപി.യും തൃണമൂൽ കോൺഗ്രസും ഒരുപോലെ സാഹചര്യത്തെ ഉപയോഗിക്കുകയാണെന്നാണ് സി.പി.എം. വാദം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP