Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനമേഖലയില്‍ ആട് മേയ്ക്കുന്നതിനിടെ കരടിയുടെ ആക്രമണം; കശ്മീര്‍ സ്വദേശിയായ യുവാവിന് ഗുരുതര പരുക്ക്; പ്രാണരക്ഷാര്‍ത്ഥം കരടിയുമായി മല്‍പിടുത്തം; സുഹൃത്ത് ശബ്ദമുണ്ടാക്കുകയും കല്ലെറിയുകയും ചെയ്തതോടെ തിരികെ കാട്ടിലേക്കോടി കരടി; ചികിത്സ പുരോഗമിക്കുകയാണെന്ന് ഡോക്ടര്‍മാര്‍

വനമേഖലയില്‍ ആട് മേയ്ക്കുന്നതിനിടെ കരടിയുടെ ആക്രമണം; കശ്മീര്‍ സ്വദേശിയായ യുവാവിന് ഗുരുതര പരുക്ക്; പ്രാണരക്ഷാര്‍ത്ഥം കരടിയുമായി മല്‍പിടുത്തം; സുഹൃത്ത് ശബ്ദമുണ്ടാക്കുകയും കല്ലെറിയുകയും ചെയ്തതോടെ തിരികെ കാട്ടിലേക്കോടി കരടി; ചികിത്സ പുരോഗമിക്കുകയാണെന്ന് ഡോക്ടര്‍മാര്‍

മറുനാടൻ ഡെസ്‌ക്‌

ദോഡ (ജമ്മു കാശ്മീർ): ആട് മെയ്‌ക്കുന്നതിനിടെ കരടിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. ജമ്മു കശ്മീരിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഇവിടെയുള്ള ദോഡ ഗ്രാമത്തിൽ ആടിനെ മെയ്‌ക്കുന്നതിനിടെയാണ് അബ്ദുൾ സമാദ് ഹജാമെന്ന യുവാവിനെ കരടി ആക്രമിച്ചത്. ഞായറാഴ്‌ച്ചയായിരുന്നു സംഭവം.

ആടുകൾക്കുള്ള തീറ്റ തേടി കാടിനുള്ളിലേക്ക് പോയതാണ് ഹജാം. ഇവിടെ വച്ച് കരടി ഇയാളുടെ മുകളിലേക്ക് ചാടി വീഴുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നു. എന്നാൽ ഹജാം കുതറി മാറാൻ ശ്രമിച്ചിട്ടും കരടിയുമായി മൽപിടുത്തം നടത്തിയിട്ടും ശ്രമം ഫലം കണ്ടില്ല.

ഇത് നേരിൽ കണ്ട് ഹജാമിന്റെ സുഹൃത്ത് ശബ്ദമുണ്ടാക്കുകയും കല്ലെറിയുകയും ചെയ്തതോടെ കരടി കാട്ടിലേക്ക് ഓടിപ്പോയി. ഹജാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചികിത്സ പുരോഗമിക്കുകയാമെന്നും വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.

ഇവിടെയുള്ള കംഗൺ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിലാണ് ഹജാമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹജാമിന്റെ തലയിലടക്കം ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ സംഘം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP