Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോരിച്ചൊരിയുന്ന മഴയിലും മുങ്ങുന്ന ചങ്ങാടത്തിലും മായാത്ത പുഞ്ചിരിയുമായി നരേന്ദ്ര മോദി; ഏതു പ്രതിസന്ധിയിലും കുലുങ്ങാത്ത ലോകനേതാവിനെ കണ്ട സന്തോഷത്തിൽ ബെയർ ഗ്രിൽസ്; പ്രധാനമന്ത്രി ഭാഗമാകുന്ന മാൻ വേഴ്സ്സ് വൈൽഡ് എപ്പിസോഡ് സംപ്രേഷണം ചെയ്യുക ഓഗസ്റ്റ് 12 ന്

കോരിച്ചൊരിയുന്ന മഴയിലും മുങ്ങുന്ന ചങ്ങാടത്തിലും മായാത്ത പുഞ്ചിരിയുമായി നരേന്ദ്ര മോദി; ഏതു പ്രതിസന്ധിയിലും കുലുങ്ങാത്ത ലോകനേതാവിനെ കണ്ട സന്തോഷത്തിൽ ബെയർ ഗ്രിൽസ്; പ്രധാനമന്ത്രി ഭാഗമാകുന്ന മാൻ വേഴ്സ്സ് വൈൽഡ് എപ്പിസോഡ് സംപ്രേഷണം ചെയ്യുക ഓഗസ്റ്റ് 12 ന്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഏതു പ്രതിസന്ധി ഘട്ടത്തിലും ശാന്തത കൈവിടാത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മാൻ വേഴ്‌സസ് വൈൽഡ് പരിപാടിയുടെ അവതാരകൻ ബെയർ ഗ്രിൽസ്. ഡിസ്‌കവറി ചാനൽ പ്രൊഡ്യൂസ് ചെയ്യുന്ന പരിപാടിയുടെ പ്രത്യേക എപ്പിസോഡ് സംപ്രേഷണം ചെയ്യാനിരിക്കേ സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗ്രിൽസ് മോദിയെക്കുറിച്ച് വാചാലനായത്.

പ്രകൃതിയെക്കുറിച്ച് അത്യധികം ശ്രദ്ധാലുവായ മനുഷ്യനാണ് മോദി, അതുകൊണ്ട് തന്നെയാണ് ഈ യാത്രയിൽ എന്നോടൊപ്പം ചേരാൻ അദ്ദേഹം സമ്മതം മൂളിയതും, ചെറുപ്പത്തിൽ തനിച്ച് കാട്ടിൽ ചിലവഴിച്ചിരുന്നതിനാലാകണം അദ്ദേഹം യാത്രയിലുടനീളം ശാന്തനും സന്തോഷവാനുമായിരുന്നു, ഗ്രിൽസ് പറയുന്നു. യാത്രയിൽ പേമാരിയടക്കമുള്ള പ്രതിസന്ധികൾ നേരിട്ടപ്പോൾ എന്റെ ടീം അൽപ്പം പേടിച്ചെങ്കിലും അദ്ദേഹത്തിന് കുലുക്കമില്ലായിരുന്നു. ഒരാൾ എങ്ങനെയാണെന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായ ചിത്രം ലഭിക്കുന്നത് അയാൾ പ്രതിസന്ധികളോട് എങ്ങനെ പ്രതികരിക്കുമെന്ന് കാണുമ്പോഴാണ്, ലോകനേതാക്കളിൽ ഒരാളായ മോദി പുഞ്ചിരിയോടെ വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കുന്നത് കാണാൻ ആശ്വാസമായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർഖണ്ഡിലുള്ള ജിം കോർബെറ്റ് നാഷണൽ പാർക്കിലെ കൊടുംകാട്ടിൽ ബെയർ ഗ്രിൽസിനൊപ്പം മാൻ വേഴ്സ്സ് വൈൽഡിനു വേണ്ടി മോദി മണിക്കൂറുകൾ ചിലവഴിച്ചിരുന്നു. പ്രധാനമന്ത്രി ഭാഗമാകുന്ന എപ്പിസോഡ് ഓഗസ്റ്റ് 12 ന് സംപ്രേഷണം ചെയ്യപ്പെടും. തോരാതെ പെയ്ത മഴയിലും മോദിയുടെ മുഖത്ത് ആശങ്കയോ ആവലാതിയോ ഉണ്ടായില്ല. മുള കൊണ്ട് താനുണ്ടാക്കിയ ചങ്ങാടത്തിൽ പുഴ കടക്കാൻ ക്ഷണിച്ചപ്പോൾ മടി കൂടാതെ അദ്ദേഹം അതിന് തയ്യാറായി.

സുരക്ഷാ സൈനികർ ഇങ്ങനെയൊരു നീക്കത്തിന് എതിരായിരുന്നെങ്കിലും മോദി അത് കാര്യമായി എടുത്തില്ലെന്നും ഗ്രിൽസ് പറഞ്ഞു. യാത്രക്കിടെ ചങ്ങാടം മുങ്ങാൻ തുടങ്ങി. ഗ്രിൽസിന് ചങ്ങാടത്തിൽ നിന്നും ഇറങ്ങി മോദിയെ തള്ളി കരയ്‌ക്കെത്തിക്കേണ്ടി വന്നു. അപ്പോഴും ചങ്ങാടത്തിൽ മായാത്ത ചിരിയോടെ ഇരിക്കുയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ മാസം പ്രത്യേക എപ്പിസോഡിന്റെ പ്രോമോ വീഡിയോ ട്വിറ്ററിലൂടെ ബെയർ ഗ്രിൽസ് കഴിഞ്ഞ മാസം പുറത്തുവിട്ടു. 45 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP