Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`ചാണകം സിമന്റിന് പകരം ഉപയോഗിച്ചാൽ ദാരിദ്ര്യവും അക്രമവും ഇല്ലാതെയാകും`; ക്രിസ്ത്യാനികൾക്ക് യേശു കാലിത്തൊഴുത്തിൽ ജനിച്ചതിനാൽ പശു വിശുദ്ധമാണ്; മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നില്ല; ആൾക്കൂട്ടകൊലപാതകങ്ങൾ അവസാനിക്കണമെങ്കിൽ ബീഫ് തീറ്റ നിർത്തണമെന്ന് ആർഎസ്എസ് നേതാവ്

`ചാണകം സിമന്റിന് പകരം ഉപയോഗിച്ചാൽ ദാരിദ്ര്യവും അക്രമവും ഇല്ലാതെയാകും`; ക്രിസ്ത്യാനികൾക്ക് യേശു കാലിത്തൊഴുത്തിൽ ജനിച്ചതിനാൽ പശു വിശുദ്ധമാണ്; മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നില്ല; ആൾക്കൂട്ടകൊലപാതകങ്ങൾ അവസാനിക്കണമെങ്കിൽ ബീഫ് തീറ്റ നിർത്തണമെന്ന് ആർഎസ്എസ് നേതാവ്

റാഞ്ചി:ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ സുപ്രീം കോടതി ആശങ്കയറിയച്ചത് കഴിഞ്ഞയാഴ്ചയാണ്. സംസ്ഥാന സർക്കരുകൾ ഇത് തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യത്ത് പശുക്കടത്ത് ആരോപിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കണമെങ്കിൽ ബീഫ് തിന്നുന്നത് നിർത്തണമെന്നാണ് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പക്ഷം.

ആൾക്കൂട്ട കൊലകൾ അംഗീകരിക്കാനാവില്ല. എന്നാൽ പശു ഇറച്ചി തിന്നുന്നത് നിർത്തണം. അത്തരം കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. ഈ ലോകത്തെ ഒരു മതവും പശുവിനെ കൊല്ലുന്നത് അംഗീകരിക്കുന്നില്ല. പശു സംരക്ഷിക്കപ്പെടേണ്ടതും ചാണകം സിമിന്റ് പോലെ ഉപയോഗിക്കപ്പെടേണ്ടതുമാണ്. അപ്പോൾ ദാരിദ്ര്യവും അക്രമവും ഇല്ലാതാകും.

യേശുക്രിസ്തു പശുത്തൊഴുത്തിൽ ജനിച്ചതിനാലാണ് ക്രിസ്ത്യാനികൾ 'വിശുദ്ധ പശു' എന്ന് വാക്കുപയോഗിക്കുന്നത്. മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് കുറ്റകരമാണ്. പശുവിനെ കൊല്ലുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ നടപടിയെടുക്കാനും സാധിക്കും. എന്നാൽ ഇത്തരം കാര്യങ്ങളിൽ പൊതു സമൂഹം ശരിയായ സംസ്‌ക്കാരം കാണിക്കണം. അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ആൾവാറിൽ പശുക്കടത്താരോപിച്ച് ഒരാളെ ജനക്കൂട്ടം മർദ്ദിച്ചുകൊന്ന സാഹചര്യത്തിലായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP