Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുത്തൻ ഇന്ത്യയെ എങ്ങനെയാണ് മോദി നിർമ്മിക്കുന്നത്? അമേരിക്കയിൽ എത്തുന്ന പ്രധാനമന്ത്രി ലോകത്തോട് പറയാൻ ബാക്കി വച്ചിരിക്കുന്നത് ആവേശകരമായ പദ്ധതികൾ

പുത്തൻ ഇന്ത്യയെ എങ്ങനെയാണ് മോദി നിർമ്മിക്കുന്നത്? അമേരിക്കയിൽ എത്തുന്ന പ്രധാനമന്ത്രി ലോകത്തോട് പറയാൻ ബാക്കി വച്ചിരിക്കുന്നത് ആവേശകരമായ പദ്ധതികൾ

ന്യൂഡൽഹി: പുതിയൊരു ഇന്ത്യയെ നിർമ്മിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മോദി അതിനായി ആവേശകരമായ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. തന്റെ മെയ്ക്ക് ഇൻ ഇന്ത്യയെക്കുറിച്ചുള്ള പ്രഖ്യാപനം സെപ്റ്റംബർ 25ന് ദൽഹിയിലെ വിഗ്യാൻ ഭവനിൽ വച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് നടക്കും. ഇതിന്റെ തത്സമയ സംപ്രേഷണം രാജ്യത്തുടനീളം മാത്രമല്ല ലോകമാകമാനം ദൃശ്യമാകും. വ്യവസായികളെ ഉദ്ദേശിച്ചാണീ ആഗോളസംപ്രേഷണം. ഇതിന്റെ അടുത്ത ദിവസം അമേരിക്കയിലേക്ക് പോകുന്ന മോദി ആയിരക്കണക്കിന് ഗ്ലോബൽ സിഇഒമാരെയും കോർപ്പറേറ്റ് ഇൻഫ്‌ലുൻസർമാരെയും നേരിൽക്കാണുകയും ചെയ്യും.

കഴിഞ്ഞ മാസം സ്വാതന്ത്ര്യദിനത്തിലാണ് മെയ്ക്ക് ഇൻ ഇന്ത്യ പ്രോഗ്രാമിനെക്കുറിച്ച് മോദി ആദ്യപ്രഖ്യാപനം നടത്തിയത്. അതു പ്രകാരം 25 മേഖലകളിൽ ജോബ് ക്രിയേഷനും സ്‌കിൽ എൻഹാൻസ്‌മെന്റിനും ഊന്നൽ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഓട്ടോമൊബൈൽസ്, ഓട്ടോ കമ്പണന്റ്‌സ്, ഡിസൈൻ മാനുഫാക്ടറിങ്, റിന്യൂവബിൾ എനർജി, മൈനിങ്, ടെക്‌സ്‌റ്റൈൽസ്, ബയോടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്‌സ് പോർട്ട്‌സ് തുടങ്ങിയവ ഈ 25 മേഖലകളിൽ ഉൾപ്പെടുന്നു.

ഇതു പ്രകാരം എൻഡിഎ സർക്കാരിന്റെ 100 സ്മാർട്ട് സിറ്റികളുടെ നിർമ്മാണം, അഫോർഡബിൾ ഹൗസിങ് എന്നീ പദ്ധതികളിൽ വിദേശ നിക്ഷേപത്തിന് മുൻതൂക്കം നൽകുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. റെയിൽവേ, ഡിഫെൻസ് പ്രൊഡക്ഷൻ എന്നീ മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം യഥാക്രമം 100 ശതമാനം, 49 ശതമാനം എന്നീ ക്രമത്തിൽ സ്വീകരിക്കാൻ തീരുമാനമായിട്ടുണ്ട്.

മെയ്ക്ക് ഇൻ ഇന്ത്യ പ്രകാരം ചെറുകിട വ്യവസായങ്ങൾക്കായി ഡിസംബറോടെ സിംഗിൾ ലേബർ നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. 2014ൽ ലോകബാങ്ക് പുറത്തിറക്കിയ ഈസ് ഓഫ് ഡുയിങ് ബിസിനസ്സ് ഇൻഡക്‌സ് പ്രകാരം 189 രാജ്യങ്ങളിൽ ഇന്ത്യക്ക് 134ാം സ്ഥാനമാണുള്ളത്. ഇവിടുത്തെ കടുത്ത തൊഴിൽ നിയമങ്ങൾ, അഴിമതി, നിയമങ്ങൾ യഥാവിധി നടപ്പാക്കുന്നതിലുള്ള വിട്ടുവീഴ്ച തുടങ്ങിയവ കാരണം നിക്ഷേപകർ ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ. മെയ്ക്ക് ഇൻ ഇന്ത്യ ത്വരിതപ്പെടുത്തുന്നതിനായി അർപ്പണബോധമുള്ള ഒരു ഇൻവെസ്റ്റർ ഫെസിലിയേഷൻ സെൽ സെറ്റപ്പ് ചെയ്യും. വിദേശനിക്ഷേപത്തിനായുള്ള പ്രൊപ്പോസലുകൾക്ക് 24 മണിക്കൂറിനകം മറുപടിയേകുകയാണ് ഇതിന്റെ ധർമം.

എഫ്ഡിഐ പ്രൊപ്പോസലുകൾക്ക് തത്സമയം പ്രതികരണമേകുവാൻ നോഡൽ ഓഫീസർ തലവനായ ഒരു ഇൻവെസ്റ്റ്‌മെന്റ് ടീമിനെ സജ്ജമാക്കുവാൻ എല്ലാ മന്ത്രാലയങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ അപ്ലിക്കേഷൻ രജിസ്റ്ററുകൾക്കും പകരം ഒരൊറ്റ ഇലക്ട്രോണിക് രജിസ്റ്റർ തയ്യാറാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും മന്ത്രായലങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വകുപ്പിന്റെ തലപ്പത്ത് നിന്നുള്ള അനുമതിയില്ലാതെ ഒരു ഫാക്ടറിയോ യൂണിറ്റോ ഉദ്യോഗസ്ഥർ സന്ദർശിക്കരുതെന്നും നിർേദശമുണ്ട്. വ്യവസായങ്ങളുടെ ലൈസൻസ് രണ്ടു വർഷത്തിൽ നിന്ന് മൂന്ന് വർഷത്തേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്. സിഐഐ, എഫ്‌ഐസിസിഐ തുടങ്ങിയവയെപ്പോലുള്ള ഇന്റസ്ട്രി അസോസിയേഷനുകളുടെ ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. സംസ്ഥാന ഗവൺമെന്റുകൾക്ക് പദ്ധതി നടപ്പാക്കുന്ന കാര്യത്തിലുണ്ടാകുന്ന തടസങ്ങൾ നീക്കാനുള്ള ഉപദേശങ്ങൾ ഇതിലൂടെ ലഭ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP