Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മനുഷ്യത്വത്തിന്റെ മഹാനായ പ്രവാചകനായിരുന്നു മഹാത്മ ഗാന്ധി; ലോകം കണ്ട മഹാനായ മനുഷ്യസ്‌നേഹി സ്ഥാപിച്ച സബർമതിയിൽ എത്താൻ കഴിഞ്ഞത് പ്രചോദനകരമാണ്; മഹാത്മാ ഗാന്ധിയെ വാനോളം പുകഴ്‌ത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

'മനുഷ്യത്വത്തിന്റെ മഹാനായ പ്രവാചകനായിരുന്നു മഹാത്മ ഗാന്ധി; ലോകം കണ്ട മഹാനായ മനുഷ്യസ്‌നേഹി സ്ഥാപിച്ച സബർമതിയിൽ എത്താൻ കഴിഞ്ഞത് പ്രചോദനകരമാണ്; മഹാത്മാ ഗാന്ധിയെ വാനോളം പുകഴ്‌ത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വാനോളം പുകഴ്‌ത്തി ഇന്ത്യ സന്ദർശിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. മനുഷ്യത്വത്തിന്റെ മഹാനായ പ്രവാചകനായിരുന്നു മഹാത്മ ഗാന്ധിയെന്ന് നെതന്യാഹു പറഞ്ഞു. ഗുജറാത്തിലെ സബർമതി ആശ്രമത്തിലെ സന്ദർശക പുസ്തകത്തിലാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതന്യാഹുവിനൊപ്പം ഉണ്ടായിരുന്നു.

ലോകം കണ്ട മഹാനായ മനുഷ്യ സ്‌നേഹി സ്ഥാപിച്ച സബർമതിയിൽ എത്താൻ കഴിഞ്ഞത് പ്രചോദനകരമാണ്. ഇത്തരമൊരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ട് - നെതന്യാഹു കുറിച്ചു.

നേരത്തെ റോഡ് ഷോ നടത്തിയാണ് നെതന്യാഹുവും മോദിയും സബർമതിയിലെത്തിയത്. റോഡ് ഷോ കടന്നുപോയ സ്ഥലങ്ങളിലെല്ലാം നിരവധി പേരാണ് ഇരുവരേയും കാത്ത് നിന്നത്. പിന്നീട് സബർമതി ആശ്രമത്തിലെത്തിയ നെതന്യാഹു 20 മിനിട്ടോളം അവിടെ ചെലവിട്ടു. ഗാന്ധിജിയുടെ വീടായ ഹൃദയ് കുഞ്ജും ഇരുവരും സന്ദർശിച്ചു.

ഗാന്ധിജിയുടെ ചർക്ക നെതന്യാഹു കറക്കി നോക്കുകയും ചെയ്തു. മകര സംക്രാന്തിയോട് അനുബന്ധിച്ച് ഗുജറാത്തിൽ നടക്കാറുള്ള പട്ടം പറത്തൽ വിനോദത്തിൽ പങ്കുകൊണ്ട നെതന്യാഹു രണ്ട് മിനിട്ടോളം പട്ടം പറത്തുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP