Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയുടെ വളർച്ച ശക്തമായതോടെ താഴേക്കിടയിലുള്ള ശക്തി നഷ്ടമാകുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തേറ്റ് തുന്നം പാടിയതോടെ കോൺഗ്രസ് ലക്ഷ്യമിടുന്നത് ഇടതു പാർട്ടികളുമായുള്ള സ്ഥിര സഖ്യം; ഇടത് പക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ പശ്ചിമബംഗാളിലെ നേതാക്കൾക്ക് നിർദ്ദേശം നൽകി സേണിയാ ഗാന്ധി

ബിജെപിയുടെ വളർച്ച ശക്തമായതോടെ താഴേക്കിടയിലുള്ള ശക്തി നഷ്ടമാകുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തേറ്റ് തുന്നം പാടിയതോടെ കോൺഗ്രസ് ലക്ഷ്യമിടുന്നത് ഇടതു പാർട്ടികളുമായുള്ള സ്ഥിര സഖ്യം; ഇടത് പക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ പശ്ചിമബംഗാളിലെ നേതാക്കൾക്ക് നിർദ്ദേശം നൽകി സേണിയാ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഇടത് പക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതൃത്വത്തോട് നിർദ്ദേശിച്ച് സോണിയാ ഗാന്ധി. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ അബ്ദുൾ മന്നാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ കോൺഗ്രസ്-ഇടത് സഖ്യം സംസ്ഥാനത്ത് നിലനിന്നിരുന്നെങ്കിൽ ബംഗാളിൽ ബിജെപിക്ക് വളരാൻ കഴിയില്ലായിരുന്നെന്ന് സോണിയ തന്നോട് പറഞ്ഞതായി അബ്ദുൾ മന്നാൻ പറഞ്ഞു.

സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടത് സഖ്യം രൂപീകരിക്കാൻ ബംഗാൾ പിസിസി പ്രസിഡന്റ് സുമൻ മിത്രയ്ക്ക് സോണിയ അനുവാദം നൽകിയിരുന്നു. ഇതിനിടെ, വരാനിരിക്കുന്ന മൂന്ന് നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന കാര്യം സംബന്ധിച്ച് സിപിഎം-കോൺഗ്രസ് നേതാക്കൾ തമ്മിൽ ധാരണയിലെത്തിയിരുന്നു. രണ്ട് സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ ഇടതുപക്ഷവും മത്സരിക്കാനാണ് ധാരണയിലെത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പിലും മുന്നണിയായി മത്സരിക്കാനുള്ള പദ്ധതി ഇരു പാർട്ടികൾക്കും ഉണ്ടായിരുന്നെങ്കിലും സീറ്റ് വിഭജനത്തിൽ ധാരണയിലെത്താൻ കഴിയാത്തതിനാൽ പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കോൺഗ്രസ് കേവലം രണ്ട് സീറ്റിൽ മാത്രം വിജയിച്ചപ്പോൾ ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. ആകെയുള്ള 42 സീറ്റിൽ 22 എണ്ണം തൃണമൂൽ നേടിയപ്പോൾ ബിജെപി 18 സീറ്റ് നേടി വൻ നേട്ടം കൈവരിച്ചു.

പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ അബ്ദുൾ മന്നാൻ വ്യാഴാഴ്ച സോണിയ ഗാന്ധിയെ രണ്ടു തവണ വീട്ടിൽ സന്ദർശിച്ചിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് സോണിയയോട് അദ്ദേഹം വിവരിച്ചു. ബിജെപി വലിയ വളർച്ച നേടുന്ന ബംഗാളിൽ കോൺഗ്രസിന് താഴേക്കിടയിൽ ശക്തി നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവാണ് ഇടത്പക്ഷവുമായി യോജിച്ച പ്രക്ഷോഭങ്ങൾ നടത്താനുള്ള സോണിയയുടെ തീരുമാനത്തിന്റെ പിന്നിലെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP