Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്തെ നടുക്കി വീണ്ടും ഡെൽഹി മോഡൽ പീഡനം; പശ്ചിമ ബംഗാളിൽ യുവതിയെ ക്രൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് ബന്ധുക്കൾ ചേർന്ന്; ബലാത്സംഗത്തിന് ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയുള്ള ക്രൂരതയും; പീഡനം ഭൂമി തർക്കത്തെ തുടർന്നെന്ന് വിവരം; ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരം

രാജ്യത്തെ നടുക്കി വീണ്ടും  ഡെൽഹി മോഡൽ പീഡനം; പശ്ചിമ ബംഗാളിൽ യുവതിയെ ക്രൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് ബന്ധുക്കൾ ചേർന്ന്; ബലാത്സംഗത്തിന് ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയുള്ള ക്രൂരതയും; പീഡനം ഭൂമി തർക്കത്തെ തുടർന്നെന്ന് വിവരം; ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരം

കൊൽക്കത്ത: ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്തെ നടുക്കി ഡെൽഹി മോഡൽ പീഡനം. ഭൂമി തർക്കത്തെ ചൊല്ലി ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ശനിയാഴ്‌ച്ചയാണ് സംഭവം. കേസിൽ യുവതിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

2012ൽ ഡൽഹിയിൽ നടന്ന നിർഭയ കൂട്ട ബലാത്സംഗം ഓർമ്മപ്പെടുത്തും വിധമായിരുന്നു സംഭവം. 2012 ഡിസംബർ 16ലാണ് ഫിസിയോതെറപ്പി വിദ്യാർത്ഥിനിയെ ഡൽഹിയിലെ ബസ്സിൽവച്ച് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്.

രാത്രിയിൽ ഡൽഹിയിലെ മുനീർക്കയിൽ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീർ എൻക്ലേവിലേക്ക് ബസിൽ പോയ വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ആക്രമിച്ച് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു. പ്രതികൾ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമുണ്ടായരിന്നു. അതീവഗുരുതരാവസ്ഥയിലായ പെൺകുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കേസിൽ ഇന്ത്യയിലൊട്ടാകെ പ്രതിഷേധം നടന്നിരുന്നു.

കുടുംബത്തിൽ നടക്കുന്ന ഭൂമി തർക്കത്തിൽ പരിഹാരം കാണന്നതിനുവേണ്ടി വീടിനടുത്തുള്ള കുളക്കടവിൽ വരാൻ ബന്ധു യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കുളക്കടവിലെത്തിയ യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്യുകയായിരുന്നു.

സംഭവത്തിന് ശേഷം വഴിയരികിൽ ഉപേഷിച്ചു പോയ യുവതിയെ ഒരു ഓട്ടോ റിക്ഷ ഡ്രൈവറാണ് നിരഞ്ജൻ പട്ടിലെ വീട്ടിലെത്തിച്ചത്. പിന്നീട് വീട്ടുകാർ യുവതിയെ ജൽപായ്ഗുരി സർദാർ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കേസിൽ പ്രതിയുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP