Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹൈന്ദവരും ക്രിസ്ത്യാനികളും സിഖുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഒരു മുസ്ലിം പള്ളിയിൽ നിന്നിറങ്ങി വരുന്ന അത്ഭുതപൂർവ്വമായ കാഴ്ച: "എന്റെ പള്ളി സന്ദർശന ദിനം" മതസൗഹാർദ്ദവും ഒരുമയും അണയാതെ സൂക്ഷിക്കുക എന്ന സന്ദേശമുയർത്തി ഇതര മതവിഭാഗങ്ങൾക്കായി തുറന്നുകൊടുത്ത് മോദി മസ്ജീദ്

ഹൈന്ദവരും ക്രിസ്ത്യാനികളും സിഖുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഒരു മുസ്ലിം പള്ളിയിൽ നിന്നിറങ്ങി വരുന്ന അത്ഭുതപൂർവ്വമായ കാഴ്ച:

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: നഗരത്തിലെ 170 വർഷം പഴക്കമുള്ള മുസ്ലിം പള്ളി ഇതര മതവിഭാഗങ്ങൾക്കായി തുറന്നുകൊടുത്തു. ബംഗളൂരു നഗരത്തിൽ സ്ഥിതി ചെയ്യുന്ന മോദി പള്ളിയിലാണ് ഞായറാഴ്ച മുസ്‌ലിം ഇതരവിഭാഗങ്ങൾക്കും പ്രവേശനം അനുവദിച്ചത്. എന്റെ പള്ളി സന്ദർശന ദിനം' എന്ന പേരിൽ റഹ്മത്ത് ഗ്രൂപ്പാണ് അമുസ്?ലിംകളായവർക്ക് പള്ളി സന്ദർശനം ഒരുക്കിയത്. മതസൗഹാർദ്ദവും ഒരുമയും അണയാതെ സൂക്ഷിക്കുക എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.

ഞായറാഴ്ച സ്ത്രീകൾ ഉൾപ്പെടെ 400 ഓളം ഇതരമതസ്ഥർ പള്ളി സന്ദർശിക്കുകയും പ്രാർത്ഥനയിലും തുടർന്ന് നടത്തിയ വിരുന്നിലും പങ്കെടുക്കുകയും ചെയ്തു. സിഖ് മത വിഭാഗക്കാർ ഉൾപ്പെടെ പള്ളിയിൽ എത്തി. പ്രൊഫഷണലുകൾ, വ്യാപാരികൾ, വിദ്യാർത്ഥികൾ, എഴുത്തുകാർ, വീട്ടമ്മമാർ, വിരമിച്ചവർ എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ള ആളുകൾ സന്ദർശകരിൽ ഉൾപ്പെടുന്നു. രാഷ്ട്രീയം സംസാരിക്കരുതെന്നും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും പൗരന്മാരുടെ ദേശീയ രജിസ്റ്ററിനെക്കുറിച്ചും ഉള്ള വിവാദങ്ങൾ ചർച്ച ചെയ്യരുതെന്ന് സംഘാടകർ എല്ലാ സന്ദർശകരോടും കർശനമായി പറഞ്ഞിരുന്നു.അപൂർവമായ അനുഭവത്തെക്കുറിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള എഴുത്തുകാരൻ അമൻദീപ് സിങ് സന്ധു പറഞ്ഞു, ''ഇത് ഒരു മികച്ച തുടക്കമായിരുന്നു, പരസ്പരം മതവും വിശ്വാസ സമ്പ്രദായങ്ങളും മനസിലാക്കാൻ ഇത് വളരെയധികം മുന്നോട്ട് പോകും.''രാജ്യത്തെ നിലവിലെ രാഷ്ട്രീയ സംഭവങ്ങളുമായി ഈ സംരംഭത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഒരു റഹ്മത്ത് ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.

'പരിപാടി തികച്ചും അരാഷ്ട്രീയമായിരുന്നു. ഇസ്ലാമിനെയും ഒരു പള്ളിയുടെ സംസ്‌കാരത്തെയും അമുസ്ലിമുകൾ മനസ്സിലാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു പള്ളി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മിക്കവർക്കും അറിയില്ല. ഒരു പള്ളിയിലേക്ക് അമുസ്ലിംകളെ ക്ഷണിക്കാൻ ഞങ്ങൾ മുൻകൈയെടുത്തു. വലിയ വിജയമാണ്. വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള നിരവധി സന്ദർശനങ്ങൾ നടത്താൻ ഞങ്ങൾ പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു. സെപ്റ്റംബറിൽ റഹ്മത്ത് ഗ്രൂപ്പ് സമാനമായ ഒരു സന്ദർശനം ബെംഗളൂരുവിലെ ഒരു ക്രിസ്ത്യൻ സെമിനാരിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മാത്രമായി ഒരുക്കിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP